ആയുർവേദ നഴ്സിംഗ്-ഫാർമസി കോഴ്സ്: വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : Dec 03, 2020, 09:08 AM IST
ആയുർവേദ നഴ്സിംഗ്-ഫാർമസി കോഴ്സ്: വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

Synopsis

അപേക്ഷകർ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ ആറിന് വൈകിട്ട് അഞ്ചിനു മുൻപ് അപ്ലോഡ് ചെയ്യണം. 

കണ്ണൂർ: കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച ബി.എസ്.സി നഴ്സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം)  കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ  www.lbscentre.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ ആറിന് വൈകിട്ട് അഞ്ചിനു മുൻപ് അപ്ലോഡ് ചെയ്യണം. പുതിയ ക്ലെയിമുകൾ നൽകാനാവില്ല.  രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കും. ഫോൺ:  0471-2560363, 364.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു