കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ബി.എഡ് പ്രവേശനത്തിന് അപേക്ഷിക്കാൻ സമയമായി

Web Desk   | Asianet News
Published : Oct 09, 2020, 03:42 PM IST
കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ബി.എഡ് പ്രവേശനത്തിന് അപേക്ഷിക്കാൻ സമയമായി

Synopsis

കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ 2020-21 അധ്യയനവർഷം ആരംഭിക്കുന്ന ബി.എഡ്. കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  

തിരുവനന്തപുരം: കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ 2020-21 അധ്യയനവർഷം ആരംഭിക്കുന്ന ബി.എഡ്. കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കാലിക്കറ്റ് ബി.എഡ്. പ്രവേശനം: കാലിക്കറ്റ് സർവകലാശാല ബി.എഡ്. പ്രവേശനത്തിന് ഒക്ടോബർ 12 വരെ അപേക്ഷിക്കാം. വിദ്യാർഥികൾക്ക് 15 ഓപ്ഷനുകൾ നൽകാം. പുറമേ എയ്‌ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഒരു ഓപ്ഷൻ അധികമായി നൽകാവുന്നതാണ്. സ്പോർട്സ് ക്വാട്ട വിഭാഗത്തിലുള്ളവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലാണ്. വിവരങ്ങൾക്ക്: 0494 2407016, https://www.uoc.ac.in/

കണ്ണൂർ സർവകലാശാല ബി.എഡ്. ഏകജാലക പ്രവേശനം

സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ, ടീച്ചർ എജുക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബി.എഡ്. കോളേജുകളിലേക്കുള്ള 2020-21 അധ്യയനവർഷത്തെ ഏകജാലക പ്രവേശനത്തിന് ഒക്ടോബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പെക്ടസും www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!