ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിഎഡ്: 20വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Mar 05, 2021, 09:26 AM IST
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിഎഡ്: 20വരെ അപേക്ഷിക്കാം

Synopsis

സയൻസ്/സോഷ്യൽ സയൻസ്/കോമേഴ്സ്/ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബാച്ചിലർ/ മാസ്റ്റർ ബിരുദമാണ് യോഗ്യത.

ദില്ലി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ വർഷത്തെ ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 20വരെ onlineadmission.ignou.ac.in/admission എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 11-ന് പ്രവേശന പരീക്ഷ നടക്കും. സയൻസ്/സോഷ്യൽ സയൻസ്/കോമേഴ്സ്/ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബാച്ചിലർ/ മാസ്റ്റർ ബിരുദമാണ് യോഗ്യത. ഇതിൽ 50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.

സംവരണ വിഭാഗങ്ങൾക്ക് മാർക്ക്‌ ഇളവുണ്ട്. 55 ശതമാനം മാർക്കിൽ കുറയാത്ത എൻജിനിയറിങ് ബിരുദധാരികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്. എൻജിനിയറിങ് ബിരുദധാരികൾ എലിമെന്ററി എജ്യുക്കേഷനിലെ ട്രെയിൻഡ് ഇൻ സർവീസ് ടീച്ചറോ അല്ലെങ്കിൽ എൻ.സി.ടി.ഇ അംഗീകാരമുള്ള ടീച്ചേഴ്സ് എജ്യുക്കേഷൻ കഴിഞ്ഞവരോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ignou.ac.in/
 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!