ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജുകളിൽ ബി.ടെക് തത്സമയ പ്രവേശനം

By Web TeamFirst Published Nov 16, 2020, 9:03 AM IST
Highlights

ഇലക്ട്രോണിക്‌സ് & ബയോമെഡിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് സീറ്റുകൾ ഒഴിവുള്ളത്.
 

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എൻജിനീയറിങ് കോളേജുകളിൽ മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റുകളിലേക്ക് തത്സമയ പ്രവേശനത്തിനായി നവംബർ 17 മുതൽ അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ് & ബയോമെഡിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് സീറ്റുകൾ ഒഴിവുള്ളത്.

ആറ്റിങ്ങൽ (8547005037), കരുനാഗപ്പള്ളി (8547005036), കൊട്ടാരക്കര (8547005039), അടൂർ (8547005100), ചെങ്ങന്നൂർ (8547005032), ചേർത്തല (8547005038)  കല്ലൂപ്പാറ (8547005034), പൂഞ്ഞാർ (8547005035), തൃക്കാക്കര (8547005097) എന്നിവിടങ്ങളിലാണ് എൻജിനീയറിങ് കോളേജുകൾ പ്രവർത്തിക്കുന്നത്. നിശ്ചിത യോഗ്യത നേടിയിട്ടുള്ളവർ അപേക്ഷകൾ നേരിട്ടോ ഇമെയിൽ മുഖേനയോ  ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കാം. നിയമാനുസൃതം അർഹതപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. വിശദവിവരങ്ങൾ ബന്ധപ്പെട്ട കോളേജുകളുടെ വെബ്‌സൈറ്റുകളിൽ ലഭിക്കും.

click me!