ഹാർമോണിയം വിഷയത്തിൽ ബിരുദം/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് അഥവാ ഗുരുകുല വിദ്യാഭ്യാസമാണ് യോഗ്യത.
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ ഹാർമോണിയം ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിലുള്ള സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹാർമോണിയം വിഷയത്തിൽ ബിരുദം/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് അഥവാ ഗുരുകുല വിദ്യാഭ്യാസമാണ് യോഗ്യത. പ്രായപരിധി: 18-41. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, നിശ്ചിത പ്രായപരിധി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 18നകം പേര് രജിസ്റ്റർ ചെയ്യണം.
