
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും വിവിധ സംസ്കൃത ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/പ്രീഡിഗ്രി/വൊക്കേഷണൽ ഹയർ സെക്കന്ററി അഥവ തത്തുല്യ യോഗ്യതയുളളവർക്ക് (രണ്ട് വർഷം) അപേക്ഷിക്കാം. പ്രായം 2022 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടരുത്. സർവ്വകലാശാലയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മൂന്ന്. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും മാർക്ക് ലിസ്റ്റ് അടക്കമുളള നിർദ്ദിഷ്ട രേഖകളുടെ പകർപ്പും അപേക്ഷ ഫീസായ 50/-രൂപ (എസ്. സി./എസ്. ടി. വിദ്യാർത്ഥികൾക്ക് 10/-രൂപ) ഓൺലൈനായി അടച്ചതിന്റെ രസീതും ഉൾപ്പെടെ അതാത് പ്രാദേശിക ക്യാമ്പസുകളിലെ ഡയറക്ടമാർക്കും കാലടി മുഖ്യക്യാമ്പസിൽ അതാത് വകുപ്പ് മേധാവികൾക്കും ഒക്ടോബർ ആറിന് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് (www.ssus.ac.in) സന്ദർശിക്കുക.
ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററിൽ നടത്തുന്ന വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ : പോസ്റ്റ്ഗ്രാജുവേറ്റ്/ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആൻറ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റിംഗ് ആന്‍ഡ് ലാന്‍ഡ് സര്‍വ്വേ, ഡിപ്ലോമ ഇന്‍ കപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് പി.ജി കോഴ്സുകള്‍ക്ക് ഡിഗ്രിയും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പത്താം ക്ലാസും ഡിപ്ലോമ കോഴ്സുകള്‍ക്ക് പ്ലസ്ടുവുമാണ് യോഗ്യത. വിശദവിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സാന്റോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പമ്പ് ജംഗ്ഷന്‍, ആലുവ. ഫോണ്‍: 8136802304/ 04842632321.