ICFOSS Back to Work : നഷ്ടപ്പെട്ട തൊഴില്‍ ജീവിതം വീണ്ടെടുക്കാനാ​ഗ്രഹമുള്ള വനിതയാണോ? അവസരമൊരുക്കി ഐസിഫോസ്

Published : Feb 15, 2022, 08:58 AM ISTUpdated : Feb 15, 2022, 09:33 AM IST
ICFOSS Back to Work :  നഷ്ടപ്പെട്ട തൊഴില്‍ ജീവിതം വീണ്ടെടുക്കാനാ​ഗ്രഹമുള്ള വനിതയാണോ? അവസരമൊരുക്കി ഐസിഫോസ്

Synopsis

പ്രതിഭാശാലികളും ലക്ഷ്യബോധവുമുള്ള വലിയൊരു വിഭാഗം സ്ത്രീകൾ ശാക്തീകരിക്കപ്പെടുക എന്ന ലക്ഷ്യമാണ് ബാക്ക്-ടു-വർക്ക് എന്ന സംരംഭത്തിനുള്ളത്. 

തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ (Back to work) സ്ത്രീകൾക്ക് തീവ്രപരിശീലനം നൽകുന്നു. വനിതാ പ്രൊഫഷണലുകൾക്ക്  നഷ്ടപ്പെട്ട തൊഴിൽജീവിതം (Career Life) വീണ്ടെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 'ഫുൾസ്റ്റാക്ക് ഡവലപ്‌മെന്റി'ൽ (MERN- Stack) ആണ് പരിശീലനം. കാര്യവട്ടത്തെ സ്‌പോർട്‌സ് ഹബിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിൽ മാർച്ച് 10ന് പരിശീലനം ആരംഭിക്കും. പ്രോഗ്രാമിങ് ഭാഷയിലെ മുൻപരിജ്ഞാനം അഭികാമ്യം (Java/ CSS/ PHP). ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പങ്കെടുക്കാൻ അവസരം. രജിസ്‌ട്രേഷൻ ഫീസ് 1000 രൂപ.

പ്രതിഭാശാലികളും ലക്ഷ്യബോധവുമുള്ള വലിയൊരു വിഭാഗം സ്ത്രീകൾ ശാക്തീകരിക്കപ്പെടുക എന്ന ലക്ഷ്യമാണ് ബാക്ക്-ടു-വർക്ക് എന്ന സംരംഭത്തിനുള്ളത്. വിവാഹം, മാതൃത്വം, കുടുംബപരിമിതികൾ, കുടുംബത്തിന്റെ ഉത്തരവാദിത്വം, വ്യക്തിതാൽപര്യങ്ങൾ മുതലായവ കാരണം തൊഴിൽജീവിതം നഷ്ടപ്പെട്ട സ്ത്രീകളെയാണ് പരിപാടി ലക്ഷ്യം വെക്കുന്നത്.2019-20 ൽ നടത്തിയ ബാക്ക്-ടു-വർക്ക് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 75 ശതമാനം ആളുകൾ ഏണസ്റ്റ് ആൻഡ് യങ്, യു എസ് ടി, റ്റാറ്റാ എൽക്‌സ്‌ഐ തുടങ്ങി വിവിധ മൾട്ടി നാഷണൽ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. 

2021 നവംബർ - ഡിസംബർ മാസങ്ങളിലാണ് അവസാനത്തെ ബാച്ചുകൾ നടത്തിയത്. അതിലെ 17 പേർ പ്രമുഖ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു. താത്പര്യമുള്ളവർ https://icfoss.in/events എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . അപേക്ഷിക്കേണ്ട അവസാന തീയതി: 2022 മാർച്ച് 02.   +91 7356610110, +91 2700012/13, +91 471 2413013, +91 9400225962  എന്നീ നമ്പറുകളിൽ പത്തു മുതൽ 05:30 വരെ വിളിക്കാം.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു