Child Rescue Officer Vacancy : ശരണബാല്യം പദ്ധതിയില്‍ ചെല്‍ഡ് റെസ്‌ക്യു ഓഫീസര്‍

Web Desk   | Asianet News
Published : Feb 14, 2022, 04:32 PM IST
Child Rescue Officer Vacancy : ശരണബാല്യം പദ്ധതിയില്‍  ചെല്‍ഡ് റെസ്‌ക്യു ഓഫീസര്‍

Synopsis

യോഗ്യത: എം.എസ് ഡബ്ല്യൂ അല്ലെങ്കില്‍ എം.എ സോഷ്യോളജി. കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  

ആലപ്പുഴ: വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ (Saranabalyam Project) ശരണബാല്യം പദ്ധതിയില്‍ (Child Resue Officer) ചെല്‍ഡ് റെസ്‌ക്യു ഓഫീസറെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ആറു മാസത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത: എം.എസ് ഡബ്ല്യൂ അല്ലെങ്കില്‍ എം.എ സോഷ്യോളജി. കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  

പ്രായം- 2022 ഫെബ്രുവരി ഒന്നിന് 30 വയസ് കവിയരുത്. അപേക്ഷകര്‍ ആലപ്പുഴ ജില്ലക്കാരായിരിക്കണം. കൃത്യവിലോപത്തിന്‍റെ പേരില്‍ നേരത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല. യോഗ്യത (എസ്.എസ്.എല്‍.സി. മുതല്‍), പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനകം തപാലിലോ നേരിട്ടോ  അപേക്ഷിക്കണം. വിലാസം- ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്‍റ് സ്‌ക്വയര്‍, ആലപ്പുഴ-1.ഫോണ്‍: 0477 2241644.

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു