ജോലി ഉപേക്ഷിച്ച വനിതയാണോ? തിരികെ വരാൻ അവസരം; പരിശീലന പരിപാടിയുമായി ഐസിഫോസ്

By Web TeamFirst Published Sep 14, 2022, 12:33 PM IST
Highlights

15 ദിവസം നീണ്ടു നിൽക്കുന്ന സഹവാസ പരിപാടിയിൽ സോഫ്റ്റ് വെയർ ടെസ്റ്റിങ്ങിലാണ് പരിശീലനം.


തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ തൊഴിൽ മേഖലയിൽ നിന്ന് വിട്ടുനിന്ന സ്ത്രീകൾക്ക് ഐടി മേഖലയിൽ തൊഴിലവസരമൊരുക്കാൻ സർക്കാരിന് കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര്യ സോഫ്റ്റ് വെയർ കേന്ദ്രം (ഐസിഫോസ്) പരിശീലനം സംഘടിപ്പിക്കുന്നു. ‘ബാക്ക് ടു വർക്ക്’ എന്ന പേരിലുള്ള പരിശീലന പരിപാടിയുടെ ഈ വർഷത്തെ ആദ്യ ബാച്ചിന്റെ പരിശീലനമാണിത്. 15 ദിവസം നീണ്ടു നിൽക്കുന്ന സഹവാസ പരിപാടിയിൽ സോഫ്റ്റ് വെയർ ടെസ്റ്റിങ്ങിലാണ് പരിശീലനം.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലന കേന്ദ്രത്തിൽ ഒക്ടബോർ 6ന് പരിശീലനം ആരംഭിക്കും. ബിരുദം, സോഫ്റ്റ് വെയർ ടെസ്റ്റിങ്/ ഡെവലപ്മെന്റ്/ കോഡിങ് മേഖലയിലെ പരിജ്ഞാനം എന്നിവ അഭികാമ്യം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. പ്രായപരിധിയില്ല. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.  https://icfoss.in/evenst വഴി രജിസ്റ്റർ ചെയ്യാം.അവസാന തീയതി ഒക്ടോബർ ഒന്ന്. കൂടുതൽ വിവരങ്ങൾക്ക്: 7356610110, 2700012/13, 0471 2413013, 9400225962.

IPPB Recruitment 2022 : ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ നിരവധി ഒഴിവുകൾ; വിശദാംശങ്ങളറിയാം

ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സിലേക്ക് ഓണ്‍ലൈന്‍ സ്‌പോട്ട് അലോട്ട്‌മെന്റ്
2022-23 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്തംബര്‍ 17ന് നടത്തും. ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ, ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേര്‍ക്കും ഓണ്‍ലൈന്‍ ഒപ്ഷന്‍ സമര്‍പ്പണം www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി സെപ്തംബര്‍ 14 വൈകുന്നേരം നാലുമണി മുതല്‍ സെപ്തംബര്‍ 16 വരെ ചെയ്യാവുന്നതാണ്. എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ നിലവില്‍ പ്രവേശനം നേടിയ കോളേജുകളില്‍ നിന്നും സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഓപ്ഷന്‍ സമയത്ത് നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു. എല്ലാവിഭാഗക്കാര്‍ക്കും ഈ അലോട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712324396, 2560327.


 

click me!