BOB Recruitment 2022 : ബാങ്ക് ഓഫ് ബറോഡയിൽ 220 തസ്തികകളിൽ ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 14

Published : Jan 31, 2022, 02:40 PM IST
BOB Recruitment 2022 : ബാങ്ക് ഓഫ് ബറോഡയിൽ 220 തസ്തികകളിൽ ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 14

Synopsis

താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഫെബ്രുവരി 14 ന് മുമ്പ് അപേക്ഷിക്കാം. 

ദില്ലി: ബാങ്ക് ഓഫ് ബറോഡ 220 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഫെബ്രുവരി 14 ന് മുമ്പ് അപേക്ഷിക്കാം. ഔദ്യോ​ഗിക വെബ്സൈറ്റ് bankofbaroda.in. വഴിയാണ് അപേക്ഷിക്കേണ്ടത്. 220 ഒഴിവുകളാണ് ആകെയുള്ളത്. 

സോണൽ സെയിൽസ് മാനേജർ - ബിസിനസ് 5, സോണൽ സെയിൽസ് മാനേജർ - എൽ‌എപി/ അൺസെക്യൂർഡ് ബിസിനസ് - 2, സോണൽ  സെയിൽസ് മാനേജർ - സിവി/സിഎംഇ - 4,  റീജിയണൽ സെയിൽസ് മാനേജർ (ട്രാക്ടർ ലോൺ): 09, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെയിൽസ്: 40,  അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെയിൽസ്- LAP/ അൺസെക്യൂർഡ്  ബിസിനസ് ലോൺ: 02, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് - സെയിൽസ് CV/CME ലോൺ: 08, സീനിയർ മാനേജർ - സെയിൽസ്: 50, സീനിയർ മാനേജർ - സെയിൽസ് LAP/ അൺസെക്യൂർഡ് ബിസിനസ് ലോൺ: 15, സീനിയർ മാനേജർ -സെയിൽസ് CV/CME ലോണുകൾ: 30, സീനിയർ മാനേജർ - സെയിൽസ് ഫോറെക്സ് - 15, മാനേജർ - സെയിൽസ്: 40  എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ.  

അപേക്ഷാ ഫീസ്: ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കുക. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക്: 600/- ആണ് പരീക്ഷ ഫീസ്. SC/ST/PwD/വനിതാ ഉദ്യോഗാർത്ഥികൾക്ക്: 100/- രൂപ അടച്ചാൽ മതിയാകും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ  വെബ്സൈറ്റ് bankofbaroda.in വഴി ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 24 മുതൽ ഓൺലൈൻ പരീക്ഷ നടപടികൾ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 14, 2022 ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: ഫെബ്രുവരി 14, 2022


 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ