BOB Recruitment : ബാങ്ക് ഓഫ് ബറോഡയിൽ നിരവധി ഒഴിവുകൾ; അപേക്ഷ അവസാന തീയതി, ശമ്പളം എന്നിവ

Published : Jun 24, 2022, 03:35 PM IST
BOB Recruitment : ബാങ്ക് ഓഫ് ബറോഡയിൽ നിരവധി ഒഴിവുകൾ; അപേക്ഷ അവസാന തീയതി, ശമ്പളം എന്നിവ

Synopsis

അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 12 ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 325 തസ്തികകളിലേക്ക് നിയമനം നടത്തും.

ദില്ലി: ബാങ്ക് ഓഫ് ബറോഡ (BOB) bank of baroda recruitment) കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് ഡിപ്പാർട്ട്‌മെന്റിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) (specialist officer) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് - www.bankofbaroda.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 12 ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 325 തസ്തികകളിലേക്ക് നിയമനം നടത്തും. അപേക്ഷിക്കുന്നതിനുള്ള നടപടികൾ 2022 ജൂൺ 22-ന് ആരംഭിച്ചു. രജിസ്ട്രേഷൻ നടപടികൾ 2022 ജൂലൈ 12-ന് അവസാനിക്കും. പരീക്ഷ തീയതി ഉടൻ തന്നെ പുറത്തിറക്കും. 

റിലേഷൻഷിപ്പ് മാനേജർ (ഗ്രേഡ്: SMG/S-IV) - 75
കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് (ഗ്രേഡ്: MMG/S-III) - 100
ക്രെഡിറ്റ് അനലിസ്റ്റ് (ഗ്രേഡ്: MMG/S-III) - 100
കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് (ഗ്രേഡ്: MMG/S-II) - 50

പേ സ്കെയിൽ
MMGS II - Rs 48170 x 1740 (1) – 49910 x 1990 (10) – 69180
MMGS III - Rs 63840 x 1990 (5) – 73790 x 2220 (2) – 78230
SMG/S-IV - Rs 76010 x 2220 (4) – 84890 x 2500 (2) – 89890

ഓൺലൈൻ പരീക്ഷയുടെയും ഗ്രൂപ്പ് ഡിസ്കഷൻ (ജിഡി)/പേഴ്സണൽ ഇന്റർവ്യൂ (പിഐ)/സൈക്കോമെട്രിക് ടെസ്റ്റ് അസെസ്മെന്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.bankofbaroda.in വഴി അപേക്ഷിക്കാൻ കഴിയും.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു