BARC Recruitment 2022 : ബാർക്കിൽ 50 ടെക്നിക്കൽ ഓഫീസർ, മറ്റൊഴിവുകൾ; അപേക്ഷിക്കേണ്ടതിങ്ങനെ...

By Web TeamFirst Published Sep 12, 2022, 11:42 AM IST
Highlights

രജിസ്ട്രേഷൻ നടപടികൾ സെപ്റ്റംബർ 10-ന് ആരംഭിക്കുകയും 2022 സെപ്റ്റംബർ 30-ന് അവസാനിക്കുകയും ചെയ്യും.

ദില്ലി: ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ, ടെക്‌നിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് BARC ന്റെ ഔദ്യോഗിക സൈറ്റായ barc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ നടപടികൾ സെപ്റ്റംബർ 10-ന് ആരംഭിക്കുകയും 2022 സെപ്റ്റംബർ 30-ന് അവസാനിക്കുകയും ചെയ്യും. 50 തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ്. യോഗ്യത, തിരഞ്ഞെടുക്കൽ പ്രക്രിയ, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയാം

മെഡിക്കൽ/സയന്റിഫിക് ഓഫീസർ: 15 തസ്തികകൾ
ടെക്‌നിക്കൽ ഓഫീസർ-സി: 35 തസ്തികകൾ

യോഗ്യതാ മാനദണ്ഡം
തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിശദമായ വിജ്ഞാപനത്തിൽ വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും പരിശോധിക്കാവുന്നതാണ്. വ്യക്തിഗത അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ, യോഗ്യരായ ഉദ്യോഗാർത്ഥികളുടെ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി അഭിമുഖത്തിന് വിളിക്കേണ്ട ഉദ്യോഗാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള അവകാശം ഈ സ്ഥാപനത്തിൽ നിക്ഷിപ്തമാണ്. ഗവേഷണ കേന്ദ്രത്തിന്റെ തീരുമാനം അന്തിമവും നിർബന്ധിതവുമാണ്. അപേക്ഷാ ഫീസ് ₹500/- ആണ്. അപേക്ഷാ ഫീസ് ഓൺലൈനായി അടക്കണം. ഒരിക്കൽ അടച്ച ഫീസ് ഒരു സാഹചര്യത്തിലും റീഫണ്ട് ചെയ്യില്ല, മറ്റേതെങ്കിലും റിക്രൂട്ട്‌മെന്റിനായി പരി​ഗണിക്കാനും കഴിയില്ല.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സിജിഎൽ അപേക്ഷകൾ ഇന്ന് മുതൽ; അപേക്ഷിക്കേണ്ടതെങ്ങനെ?

പെണ്‍കരുത്തിന്റെ പ്രതീകമായി കണ്ണകി നൃത്തശില്‍പം
ഇളങ്കോവടികളുടെ ഇതിഹാസ നായിക കണ്ണകിയുടെ നൃത്ത ശില്‍പ രൂപം പെണ്‍കരുത്തിന്റെ ഓര്‍മപ്പെടുത്തലായി. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ നടന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായാണ് ഇതിഹാസ കാവ്യമായ ചിലപ്പതികാരം നൃത്തശില്പമായി അരങ്ങേറിയത്. കണ്ണീരിന്റെ പര്യായമായ സ്ത്രീകഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി തനിക്കും തന്റെ ഭര്‍ത്താവിനും നിഷേധിക്കപ്പെട്ട നീതിക്കായി നിലയുറപ്പിച്ച കണ്ണകിമാരെയാണ് ഈ സമൂഹത്തിന് ആവശ്യമെന്ന് നൃത്ത ശില്‍പം പറയുന്നു. മുത്തശ്ശി കഥകളി നിറഞ്ഞു നിന്നിരുന്ന കണ്ണകി ഒരു മണിക്കൂര്‍ നീണ്ട നൃത്താവിഷ്‌കാരമായി കാണികള്‍ക്കു മുന്നിലെത്തിയപ്പോള്‍പുത്തന്‍ അനുഭവമാണ് സദസ്സിന് സമ്മാനിച്ചത്.  പാലക്കുന്ന് കര്‍മ്മ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്കിലെ നൃത്ത അധ്യാപകന്‍ പ്രജീഷ് മാസ്റ്ററാണ് സംവിധാനം. ജിനിഷ, റോമ, അപ്‌സര, ദേവഗംഗ, പാര്‍വതി, അരുന്ധതി, ദയ, ശീതള്‍, ജിന്‍ഷ, നീതു, ദീപ, സ്മൃതി, കാഞ്ചന, നിയ, വൈഗ, അര്‍ച്ചന, ദില്‍ന, ശ്രീനന്ദ, അവിക, ദേവി, ജിനീഷ തുടങ്ങിയവരാണ് നൃത്ത ശില്‍പം അവതരിപ്പിച്ചത്. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ തന്റെ ഭര്‍ത്താവിനെ വധിച്ച മധുരരാജാവിനെയും മധുര നഗരത്തേ തന്നെയും പ്രതികാരമൂര്‍ത്തയായി ശാപവചസുകളാല്‍ കണ്ണകി ചുട്ടെരിച്ചു എന്നതാണ് ചിലപ്പതികാരത്തിന്റെ ഇതിവൃത്തം.


 

click me!