ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 19 മുതല്‍

Published : May 18, 2026, 12:39 PM IST
PSC

Synopsis

ടെസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ രാവിലെ 5.15 മുതല്‍ ഡി.എച്ച്.ക്യൂ ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ട് ഗേറ്റ് മുതല്‍ താണിക്കുടം റോഡില്‍ രണ്ട് കി.മീ ദൂരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വനം, വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 211/2025. 213/2025, 214/2025, 252/2025, 253/2025, 257/2025) തസ്തികയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് മെയ് 19, 20, 21 തീയതികളിലായി നടക്കും. രാമവര്‍മ്മപുരം ഡി.എച്ച്.ക്യൂ ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ 5.15 ന് ടെസ്റ്റ് ആരംഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ www.keralapsc.gov.in എന്ന കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വെബ്‌സൈറ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈല്‍ ലോഗിന്‍ ചെയ്തശേഷം അഡ്മിഷന്‍ ടിക്കറ്റും അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസ്സലും ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സഹിതം ടെസ്റ്റിന്റെ ദിവസം രാവിലെ 5.15 മുന്‍പായി പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. ഇത് സംബന്ധിച്ച് പ്രൊഫൈല്‍/ എസ്.എം.എസ് സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറ്റൊരവസരം നല്‍കുന്നതല്ല. 

ടെസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ രാവിലെ 5.15 മുതല്‍ ഡി.എച്ച്.ക്യൂ ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ട് ഗേറ്റ് മുതല്‍ താണിക്കുടം റോഡില്‍ രണ്ട് കി.മീ ദൂരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഫോട്ടോഗ്രാഫി ആന്‍റ് വീഡിയോഗ്രാഫി സൗജന്യ തൊഴില്‍ പരിശീലനം; അപേക്ഷ ക്ഷണിച്ചു
മെഡിക്കല്‍ ഓഫീസര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു