Kerala PSC Notification : പട്ടികവർ​ഗ വിഭാ​ഗത്തിൽ പെട്ടവർക്കായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം ഏപ്രിൽ 16 ന്

Published : Apr 11, 2022, 02:41 PM ISTUpdated : Apr 11, 2022, 02:44 PM IST
Kerala PSC Notification : പട്ടികവർ​ഗ വിഭാ​ഗത്തിൽ പെട്ടവർക്കായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം ഏപ്രിൽ 16 ന്

Synopsis

എസ്.എസ്.എൽ.സി.യാണ് യോഗ്യതയെങ്കിലും അവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി പൂർത്തിയാക്കിയതോ തത്തുല്യയോഗ്യതയോ ഉള്ളവരെ പരിഗണിക്കും. 

തിരുവനന്തപുരം: ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കും സ്ത്രീകൾക്കുമായി വനം-വന്യജീവി വകുപ്പിൽ (beat forest officer) ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അഞ്ഞൂറോളം ഒഴിവുകളിൽ 16 ന് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലുള്ളവർക്കും പി.എസ്.സി.യുടെ പ്രൊഫൈൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം. 

പൊതുവിഭാഗത്തിൽ നിന്നുള്ള പ്രത്യേക നിയമനവും വനം വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലേക്കുള്ള നിയമനവുമാണ് നടത്തുന്നത്. എസ്.എസ്.എൽ.സി.യാണ് യോഗ്യതയെങ്കിലും അവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി പൂർത്തിയാക്കിയതോ തത്തുല്യയോഗ്യതയോ ഉള്ളവരെ പരിഗണിക്കും. യോഗ്യതയുള്ളവർക്ക് രണ്ട് വിഭാഗത്തിലും അപേക്ഷിക്കാം. അവിവാഹിതയായ അമ്മമാർക്കും, അവരുടെ മക്കൾക്കും, വിധവകളുടെ മക്കൾക്കും മുൻഗണനയുണ്ട് .

പിഎസ്‍സിയുടെ പ്രൊഫൈൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രൊഫൈൽ ഇല്ലാത്തവർക്ക് പിഎസ്‍സി വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി സ്വന്തം പ്രൊഫൈൽ നിർമ്മിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം തന്നെ ആവശ്യമായ രേഖകളും സമർപ്പിക്കണം. വനപ്രദേശങ്ങളിൽ താമസിച്ച് വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വ്യക്തിയാണെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ സാക്ഷ്യപത്രം ഹാജരാക്കണം.

ദിവസവേതനത്തിൽ ജോലി ചെയ്തിരുന്ന ആളാണെങ്കിൽ അതു സംബന്ധിച്ച സാക്ഷ്യപത്രവും ഹാജരാക്കണം. രേഖകൾ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെ മാത്രമേ അപ്‍ലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് നടപടികൾ വേ​ഗത്തിലാക്കുന്നതിന്റെ ഭാ​ഗമായി പരീക്ഷത്തിയതി വരെ കമ്മീഷൻ നിശ്ചയിച്ചിട്ടുണ്ട്.  പ്രാഥമിക പരീക്ഷ ആവശ്യമായി വന്നാൽ ആഗസ്റ്റിൽ നടത്തും. കായികക്ഷമതാപരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഏപ്രിൽ 16 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം