ഭാരത് ഇൻസ്റ്റിറ്റ്യൂട്ടിന് രാജ്യാന്തര സർവ്വകലാശാല റാങ്കിങ്ങിൽ ഒന്നാം സ്ഥാനം

By Web TeamFirst Published Jun 7, 2021, 3:25 PM IST
Highlights

ഭാരത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എഞ്ചിനീയറിംഗ് എൻവയോൺമെന്റൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് ആൻഡ് അസ്ട്രോണമി പ്രോഗ്രാമുകളാണ് രാജ്യാന്തര നിലവാരത്തിലെ ഒന്നാം റാങ്കിന് അർഹമായത്. രാജ്യത്തെ പ്രൈവറ്റ് യൂണിവേഴ്സിറ്റികളിൽ ഉയർന്ന റാങ്കുള്ള പ്രോഗ്രാമുകൾ ഏറ്റവും കൂടുതലുള്ള യൂണിവേഴ്സിറ്റിയാണ് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട്.

രാജ്യത്തെ ഏറ്റവും മികച്ച പ്രൈവറ്റ് യൂണിവേഴ്സിറ്റിയായി ചെന്നൈ ആസ്ഥാനമായ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിനെ (BIHER) അന്തർദേശീയ യൂണിവേഴ്സിറ്റി റാങ്കിങ് സ്ഥാപനമായ സിമാഗോ ഇന്സ്ടിട്യൂഷൻസ് തിരഞ്ഞെടുത്തു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സർവ്വകലാശാല റാങ്കിങ്ങുകളിൽ ഒന്നായ ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തന മികവ് വിലയിരുത്തിയാണ് റാങ്കിങ് നിർണ്ണയിക്കുന്നത്. ഭാരത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എഞ്ചിനീയറിംഗ് എൻവയോൺമെന്റൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് ആൻഡ് അസ്ട്രോണമി പ്രോഗ്രാമുകളാണ് രാജ്യാന്തര നിലവാരത്തിലെ ഒന്നാം റാങ്കിന് അർഹമായത്. രാജ്യത്തെ പ്രൈവറ്റ് യൂണിവേഴ്സിറ്റികളിൽ ഉയർന്ന റാങ്കുള്ള പ്രോഗ്രാമുകൾ ഏറ്റവും കൂടുതലുള്ള യൂണിവേഴ്സിറ്റിയാണ് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട്. ഇന്ത്യയിലെ ആദ്യ പത്ത് യൂണിവേഴ്സിറ്റികളുടെ ലിസ്റ്റിൽപെട്ട ഏക സ്വകാര്യ സർവ്വകലാശാലയുമാണ് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട്. ഗവേഷണത്തിലും ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി ഭാരത് ഇൻസ്റ്റിട്യൂട്ടിനെ തിരഞ്ഞെടുത്തിട്ടിട്ടുണ്ട്. ഗവേഷണത്തിൽ ലോകത്തെ മുന്നൂറു മുൻനിര യൂണിവേഴ്സിറ്റികളിൽപെട്ട ഏക ഇന്ത്യൻ സ്വകാര്യ സർവ്വകലാശാലയാണ് ഇത്. 

ഗവേഷണത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന യൂണിവേഴ്സിറ്റി കൂടിയാണിത്. വിവിധ മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയാണ് ഇൻസ്റ്റിറ്റ്യൂട്ട് വകയിരുത്തിയിട്ടുള്ളത്. 25,753 ഗവേഷണ പ്രബന്ധങ്ങളും 53,000 സൈറ്റേഷനുകളും 476 ലൈസൻസുകളും ഭാരത് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുണ്ട്. വിവിധമേഖലകളിൽ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള അവസരം ഒരുക്കുന്ന ഭാരത് ഇൻസ്റ്റിറ്റ്യൂട്ടിൽ ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10,000 വിദ്യാർത്ഥികൾ ഒരേസമയം പഠിക്കുന്നു. തമിഴ് നാട്ടിലും പോണ്ടിചേരിയിലുമായുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആറ് ക്യാമ്പസുകൾ 600 ഏക്കർ ഭൂമിയിലും 1.3 കോടി സ്‌ക്വയർ ഫീറ്റ് കെട്ടിടങ്ങളിലും ആയാണ് വ്യാപിച്ചിരിക്കുന്നത്. 

മികച്ച ഗതാഗത സൗകര്യം, കോഴ്സുകളുടെ വൈവിധ്യം, വിവിധ സമൂഹങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഉറപ്പു നൽകുന്ന സുരക്ഷിതത്വം, നിരവധി, ഇൻ്റേൺഷിപ്, ഇൻഡസ്ട്രിയൽ വിസിറ്റ്‌സ്, സെമിനാർ അവസരങ്ങൾ, ഇന്ത്യയിലും വിദേശത്തുമായി പ്രതിവർഷം രണ്ടായിരത്തിലേറെ ജോലി അവസരങ്ങൾ ഇരുപതു കോടിയോളം രൂപയുടെ സ്കോളർഷിപ്പുകൾ, ലോകോത്തര നിലവാരമുള്ള ലാബുകളും വർക്ക് ഷോപ്പുകളും, വിദഗ്ദ്ധരായ അധ്യാപകർ തുടങ്ങിയവയാണ് കുട്ടികളെ ഭാരത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ആകർഷിക്കുന്നത്. 15 വിഷയങ്ങളിൽ B.Tech, B.Arch, M.Tech, M.Arch, MBA, MCA, ആർട്സ് ആൻഡ് സയൻസ് വിഷയങ്ങളിലുള്ള UG, PG കോഴ്സുകൾ, B.Sc Agriculture, നിയമം, ഫാർമസി എന്നീ കോഴ്സുകളാണ് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നത്. ഇവയ്ക്ക് പുറമെ മൾട്ടി നാഷണൽ കമ്പനികളായ IBM, IOA തുടങ്ങിയവയുമായി ചേർന്ന് നൂതനമായ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളും ഭാരത് ഇന്സ്ടിട്യൂട്ടിനുണ്ട്. ഇ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2021-22 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചിരിക്കയാണ്. 

കൂടുതൽ അറിയാൻ https://www.bharathuniv.ac.in/admission2021/application/

click me!