വിദ്യാർത്ഥികളുടെ സുരക്ഷ പ്രധാനം: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് എം കെ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

By Web TeamFirst Published Jun 7, 2021, 1:46 PM IST
Highlights

വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി നീറ്റ് ഉൾപ്പെടെ ദേശീയതലത്തിൽ നടത്തുന്ന പരീക്ഷകൾ റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി എം കെ സ്റ്റാലിൻ അറിയിച്ചു. 

ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് സ്റ്റാലിന്‍റെ ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തമിഴ്നാട് സർക്കാർ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി നീറ്റ് ഉൾപ്പെടെ ദേശീയതലത്തിൽ നടത്തുന്ന പരീക്ഷകൾ റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി എം കെ സ്റ്റാലിൻ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം രാജ്യത്ത് കോവിഡ് രോഗവ്യാപനം ആശ്വാസപ്പെടുത്തുന്ന രീതിയിൽ കുറയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,89,232 പേര്‍ ഇന്നലെ രോഗമുക്തി നേടി.  രാജ്യത്തെ ആക്റ്റീവ് കേസുകള്‍ 15ലക്ഷത്തില്‍ താഴെയെത്തിയതായി പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. 52 ദിവസത്തിനിടെ ഏറ്റവും കുറവ് സജീവകേസുകളാണ് ഇപ്പോഴുള്ളത്. 

click me!