BIS Recruitment 2022 : ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ 16 സയന്റിസ്റ്റ് ഒഴിവുകൾ; അവസാന തീയതി ആ​ഗസ്റ്റ് 26

By Web TeamFirst Published Aug 8, 2022, 2:15 PM IST
Highlights

തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ആ​ഗസ്റ്റ് 26 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ bis.gov.in. വഴി അപേക്ഷ സമർപ്പിക്കാം. 

ദില്ലി: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (Bureau of Indian Standards) 16 സയന്റിസ്റ്റ് ഒഴിവുകളിലേക്ക് (scientista vacancy) അപേക്ഷ ക്ഷണിച്ചു. തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ആ​ഗസ്റ്റ് 26 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ bis.gov.in. വഴി അപേക്ഷ സമർപ്പിക്കാം. തസ്തിക - സയന്റിസ്റ്റ്സ് -ബി, ഒഴിവുകളുടെ എണ്ണം - 16, പേ സ്കെയിൽ - 90000/- (പ്രതിമാസം) 

അ​ഗ്രികൾച്ചർ എഞ്ചിനീയറിം​ഗ് -2
ബയോ മെഡിക്കൽ എഞ്ചിനീയറിം​ഗ് - 2
കെമിസ്ട്രി - 4
കംപ്യൂട്ടർ എഞ്ചിനീയറിം​ഗ് - 4
ഇലക്ട്രിക്കൽ എഞ്ചിനീയറിം​ഗ് - 4
എൻവയോൺെമെന്റൽ എഞ്ചിനീയറിം​ഗ് -2 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. 

ഉദ്യോഗാർത്ഥിക്ക് എഞ്ചിനീയറിംഗിലോ ടെക്‌നോളജിയിലോ ബിരുദം (ബി.ഇ/ബി.ടെക്) ഉണ്ടായിരിക്കണം അല്ലെങ്കിൽ മൊത്തത്തിൽ അറുപത് ശതമാനത്തിൽ കുറയാത്ത മാർക്കോടെ തത്തുല്യവും 2020/2021/2022-ലേക്കുള്ള സാധുവായ ഗേറ്റ് (എഞ്ചിനിയറിങ്ങിലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) സ്‌കോർ ഉണ്ടായിരിക്കുകയും വേണം. അപേക്ഷയുടെ അവസാന തീയതിയിൽ ഗേറ്റ് സ്കോർ സാധുതയുള്ളതായിരിക്കണം. പ്രായപരിധി 21 മുതൽ 30 വയസ്സ് വരെ. 
 
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബിഐഎസ് വെബ്സൈറ്റ് bis.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ ആ​ഗസ്റ്റ് 06 മുതൽ ആരംഭിച്ചു.  ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26 ആണ്. അക്കാദമിക് യോഗ്യതയും ഗേറ്റ് സ്‌കോറും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടി മീഡിയ ആന്റ് വെബ് ടെനോളജി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിംഗ് എന്നീ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിദ്യാര്‍ഥികള്‍ക്ക് ഫീസ് വേണ്ട. അപേക്ഷ ഫോമുകള്‍ സെന്ററില്‍ നിന്ന് നേരിട്ടും തപാലിലും ലഭിക്കും. വിശദാംശങ്ങള്‍ www.captkerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  0471- 2474720, 2467728

click me!