വിമുക്തഭടന്മാരുടെ മക്കൾക്ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പ്; അറിയേണ്ടതെല്ലാം

Published : Sep 29, 2022, 02:35 PM IST
വിമുക്തഭടന്മാരുടെ മക്കൾക്ക് ബ്രൈറ്റ് സ്റ്റുഡന്റ്സ്  സ്കോളർഷിപ്പ്; അറിയേണ്ടതെല്ലാം

Synopsis

പത്ത്, പതിനൊന്ന്, പന്ത്രണ്ട്,  ഡിഗ്രി, പിജി, ഡിപ്ലോമ എന്നിവയ്ക്ക് ഇപ്പോൾ പഠിക്കുന്നവരും 2021-22 അക്കാഡമിക് വർഷത്തിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. 

തൃശൂർ: വിമുക്തഭടന്മാരുടെ മക്കൾക്ക് ബ്രൈറ്റ് സ്റ്റുഡന്റ്സ്  സ്കോളർഷിപ്പിന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് മുഖേന അപേക്ഷിക്കാം. പത്ത്, പതിനൊന്ന്, പന്ത്രണ്ട്,  ഡിഗ്രി, പിജി, ഡിപ്ലോമ എന്നിവയ്ക്ക് ഇപ്പോൾ പഠിക്കുന്നവരും 2021-22 അക്കാഡമിക് വർഷത്തിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെ. അപേക്ഷാഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസിലും www.sainikwelfareKerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയുന്ന അപേക്ഷ ഫോറത്തിൽ രണ്ട് രൂപ മൂല്യമുള്ള ഒരു കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചിരിക്കണം. അപേക്ഷ നൽകേണ്ട അവസാന തിയതി നവംബർ 25 .ഫോൺ: 0487 2384037

വിവിധ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ: സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പ്രൊബേഷന്‍ സംവിധാനത്തിന്റെ ഭാഗമായി വിവിധ ധനസഹായ പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജയില്‍ മോചിതര്‍ (റിമാന്‍ഡ് തടവുകാര്‍ ഒഴികെ), പ്രൊബേഷണര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15,000 രൂപ സ്വയംതൊഴില്‍ ധനസഹായം നല്‍കും. അഞ്ച് വര്‍ഷത്തേക്കോ അതില്‍ കൂടുതല്‍ കാലത്തേക്കോ ശിക്ഷിക്കപ്പെട്ട് ജയിലിലായ വ്യക്തികളുടെ ആശ്രിതര്‍ക്ക് തിരിച്ചടവില്ലാത്ത 30,000 രൂപയും അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതര പരിക്ക് പറ്റിയവര്‍ക്കും തിരിച്ചടവില്ലാത്ത 20,000 രൂപയും സ്വയംതൊഴില്‍ ധനസഹായമായി നല്‍കും.

അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെയും ഗുരുതര പരിക്കേറ്റവരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കും. രണ്ട് വര്‍ഷത്തിലധികമായി ജയില്‍ശിക്ഷ അനുഭവിച്ചുവരുന്ന തടവുകാരുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായമായി 30,000 രൂപ നല്‍കും. വിവാഹം നടന്ന് ആറ് മാസത്തിന് ശേഷവും ഒരു വര്‍ഷത്തിനകവുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  ജീവപര്യന്തം, വധശിക്ഷ എന്നിവ അനുഭവിക്കുന്ന തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കും. സര്‍ക്കാര്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിന് ഒറ്റത്തവണയായി പരമാവധി ഒരു ലക്ഷം രൂപ ധനസഹായമായി ലഭിക്കും. http://suneethl.sjd.kerala.gov.in എന്ന വെബ്സൈറ്റിലെ ഒറ്റത്തവണ രജിസ്ട്രേഷന്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0477 2238450
 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം