ബിഎസ്‍സി നഴ്സിം​ഗ്, പാരാ മെഡിക്കൽ ഡി​ഗ്രി കോഴ്സുകൾ; ആ​ഗസ്റ്റ് 23 വരെ അപേക്ഷ ഫീസടക്കാം

By Web TeamFirst Published Aug 12, 2022, 1:11 PM IST
Highlights

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വര്‍ഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, മറ്റ് പാരാ മെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ആഗസ്റ്റ് 23 വരെ അപേക്ഷാ ഫീസടയ്ക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വര്‍ഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, മറ്റ് പാരാ മെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ആഗസ്റ്റ് 23 വരെ അപേക്ഷാ ഫീസടയ്ക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ആഗസ്റ്റ് 25 വരെ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560363, 364.

സ്‌കോൾ കേരള പ്രവേശനം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖേന, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഡി സി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി/തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ആഗസ്റ്റ് 11 മുതൽ www.scolekerala.org  വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ സെപ്റ്റംബർ 12 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 20 വരെയും രജിസ്‌ട്രേഷൻ നടത്താം. ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം രേഖകൾ സഹിതം അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2342950, 2342271, 2342369.

ജൈവവൈവിധ്യ അവബോധ കേന്ദ്രങ്ങൾ അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനതലത്തിൽ ജൈവവൈവിധ്യ അവബോധ കേന്ദ്രങ്ങൾ (നോളജ് സെന്റർ) സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള കേരള ഗ്രന്ഥശാല സംഘത്തിൽ അഫിലിയേഷൻ ഉള്ള വായനശാലകൾക്ക് അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾ www.keralabiodiversity.org യിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.

ലാറ്ററല്‍ എന്‍ട്രി പ്രവേശനം
2022-23 അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനറാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പത്തനംതിട്ട ജില്ലയിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 17 ന് നോഡല്‍ പോളിടെക്നിക്ക് വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. രജിസ്ട്രേഷന്‍ സമയം: രാവിലെ ഒന്‍പത് മുതല്‍ 11 വരെ.

പ്ലസ്ടൂ /വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ / കെ.ജി.സി.ഇ വിഭാഗത്തില്‍പ്പെട്ട  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ ഒരേസമയം പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നിശ്ചിത മാത്യകയിലുള്ള പ്രോക്സിഫോം (അപേക്ഷകനും രക്ഷിതാവും ഒപ്പിട്ടത്) ഹാജരാക്കണം. അപേക്ഷകന്‍ ഹാജരാകുന്ന ജില്ലയില്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ നിര്‍ബന്ധമായും കൊണ്ടു വരണം. മറ്റ് ജില്ലകളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കിയാല്‍ മതിയാകും പട്ടികജാതി /പട്ടികവര്‍ഗം /ഒ.ഇ.സി വിഭാഗത്തില്‍പെടാത്ത എല്ലാവരും സാധാരണഫീസിനു പുറമേ സ്പെഷ്യല്‍ഫീസ്- 10,000 രൂപ കൂടി അടക്കണം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ്ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 4000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടക്കണം.  പി.ടി.എ ഫണ്ട് ക്യാഷായി നല്‍കണം.

 


 

click me!