ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി : മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Sumam Thomas   | Asianet News
Published : Nov 30, 2020, 10:09 AM IST
ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി : മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Synopsis

 ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. 


തിരുവന്തപുരം: 2020-21 ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷിച്ചവരുടെ മൂന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ  ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവർ അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ ഡിസംബർ നാലിനകം അഡ്മിഷന് ഹാജരാകണം. ഹാജരാകേണ്ട തീയതിക്കായി അതത് കോളേജുകളുടെ വെബ്‌സൈറ്റ് പരിശോധിക്കുക. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു