ജി.എൻ.എം ഡിപ്ലോമ: ഇന്റർവ്യൂ ഡിസംബർ രണ്ടിന് രാവിലെ പത്ത് മണി മുതൽ

Web Desk   | Asianet News
Published : Nov 30, 2020, 09:20 AM IST
ജി.എൻ.എം ഡിപ്ലോമ: ഇന്റർവ്യൂ ഡിസംബർ രണ്ടിന് രാവിലെ പത്ത് മണി മുതൽ

Synopsis

 ഇന്റർവ്യൂ ഡിസംബർ രണ്ടിന് രാവിലെ പത്ത് മണി മുതൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസിലെ അലുംനി ഓഡിറ്റോറിയത്തിൽ (ഓൾഡ് ഓഡിറ്റോറിയം) നടത്തും.   

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2020-21 ലേക്കുളള പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായി പ്രവേശന നടപടികൾക്കുളള ഇന്റർവ്യൂ ഡിസംബർ രണ്ടിന് രാവിലെ പത്ത് മണി മുതൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസിലെ അലുംനി ഓഡിറ്റോറിയത്തിൽ (ഓൾഡ് ഓഡിറ്റോറിയം) നടത്തും. 

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ), റ്റി.സി എന്നിവ സഹിതം നേരിട്ടോ, പ്രോക്‌സി മുഖാന്തരമോ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കാത്തവരെ പിന്നീട് സ്‌പോട്ട് അഡ്മിഷൻ ഉണ്ടെങ്കിൽ മാത്രമേ പരിഗണിക്കൂ. നോട്ടിഫിക്കേഷൻ, റാങ്ക് ലിസ്റ്റ് എന്നിവ ഉൾപ്പെടെയുളള വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in 

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു