ബി.എസ്.സി നഴ്‌സിംഗ്; ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്മെന്റ് 29ന്

Published : Oct 26, 2025, 06:17 PM IST
Nursing

Synopsis

ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള ഒക്ടോബർ 27-ലെ സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റി വെച്ചിരുന്നു. പുതിയ ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 29-ന് നടക്കും.

തിരുവനന്തപുരം: ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകൾക്ക് ഒക്‌ടോബർ 27 ന് നടത്താനിരുന്ന സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റി. 2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് മാത്രം പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 2025 ഒക്‌ടോബർ 29ന് നടത്തുX. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 27-10-2025 മുതൽ 28-10-2025 വരെ ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടതാണ്. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല.

അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ 2025 ഒക്‌ടോബർ 30 നകം പ്രവേശനം നേടേണ്ടതാണ്. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയവർക്ക് ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് പുതിയ തീയതിയിലുള്ള എൻഒസി [നിരാക്ഷേപപത്രം] ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല