കുടുംബശ്രീയിൽ അവസരം; ഐ.എഫ്.സി ആങ്കർ, സീനിയർ സി.ആർ.പി തസ്തികകളിൽ ഒഴിവുകൾ

Published : Oct 26, 2025, 03:03 PM IST
Kudumbashree job vacancies

Synopsis

കുടുംബശ്രീ ജില്ലാ മിഷൻ, ഇൻ്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി ഐ.എഫ്.സി ആങ്കർ, സീനിയർ സി.ആർ.പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷൻ്റെ കീഴിൽ 2025-26 സാമ്പത്തിക വർഷത്തേക്ക് ഇൻ്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകൾ (ഐ.എഫ്.സി) ആരംഭിക്കുന്നതിൻ്റെ ഭാഗമായി ഐ.എഫ്.സി ആങ്കർ, സീനിയർ സി ആർ പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വെള്ളിനേഴി, നാഗലശ്ശേരി, മലമ്പുഴ എന്നീ സിഡിഎസ്സുകൾക്ക് കീഴിലാണ് മൂന്നു ക്ലസ്റ്ററുകൾ ആരംഭിക്കുന്നത്. ഈ തസ്തികകളിലേക്കുള്ള നിയമനം മൂന്ന് വർഷത്തേക്കായിരിക്കും. എല്ലാ വർഷവും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് തുടർ നിയമനം നൽകും.

ഐ.എഫ്.സി ആങ്കർ തസ്തികയിലേക്ക് വി.എച്ച്.എസ്.സി (അഗ്രി)/ ഡിഗ്രി/ ഡിപ്ലോമ ഇൻ അഗ്രികൾച്ചർ, അലൈഡ് സയൻസസ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൃഷിയിലോ ഫാം ബേസ്ഡ് ലൈവ്‌ലിഹുഡിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം, എക്സ്സ്റ്റൻഷൻ ആന്റ് മാർക്കറ്റിങ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. മേൽപ്പ യോഗ്യതയുള്ളവരെ ലഭിക്കാത്ത പക്ഷം മറ്റ് വിഷയങ്ങളിൽ ഡിഗ്രിയുള്ളവരെയും പരിഗണിക്കും. എന്നാൽ ഇവർക്ക് കാർഷിക മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. അതാത് ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും.

സീനിയർ സി.ആർ.പി തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ കൃഷി സഖി/ പശു സഖി/ അഗ്രി സി.ആർ.പി എന്ന നിലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. സി.ആർ.പിയുടെ പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കും. കുടുംബശ്രീ അംഗത്വം, ഐഡൻ്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ അതത് സി.ഡി.എസ്സിൽ ഒക്ടോബർ 31-നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491-2505627.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു