ബി.എസ്‌സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി: സ്‌പെഷ്യൽ ഓൺലൈൻ അലോട്ട്‌മെന്റ്

Web Desk   | Asianet News
Published : Dec 15, 2020, 10:27 AM IST
ബി.എസ്‌സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി: സ്‌പെഷ്യൽ ഓൺലൈൻ അലോട്ട്‌മെന്റ്

Synopsis

17ന് അലോട്ട്‌മെന്റിൽ പങ്കെടുക്കേണ്ടവർ 16നും 19ന് അലോട്ട്‌മെന്റിൽ പങ്കെടുക്കേണ്ടവർ 18നും കോളേജ് ഓപ്ഷൻ നൽകി രജിസ്റ്റർ ചെയ്യണം. 

തിരുവനന്തപുരം: 2020-21 ബി.എസ്‌സി നഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും  അലോട്ട്‌മെന്റും നടത്തും. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മാത്രമായി ഡിസംബർ 17നും ജനറൽ വിഭാഗക്കാർക്ക് (എല്ലാ വിഭാഗക്കാർക്കും) 19നുമാണ് നിശ്ചയിച്ചിരിക്കുന്നത്. 17ന് അലോട്ട്‌മെന്റിൽ പങ്കെടുക്കേണ്ടവർ 16നും 19ന് അലോട്ട്‌മെന്റിൽ പങ്കെടുക്കേണ്ടവർ 18നും കോളേജ് ഓപ്ഷൻ നൽകി രജിസ്റ്റർ ചെയ്യണം. 

ഓൺലൈനായിട്ടാവും അലോട്ട്‌മെന്റ്. അതത് ദിവസം രജിസ്റ്റർ ചെയ്തിട്ടുള്ളവരെ മാത്രമേ അലോട്ട്‌മെന്റിന് പരിഗണിക്കൂ. സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർക്ക് എൻ.ഒ.സി. നിർബന്ധമാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് അടച്ച് നിശ്ചിത തിയതിക്കുള്ളിൽ കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു