
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ (ബിഎസ്എൻഎൽ) ജോലി നേടാൻ അവസരം. ബിഎസ്എൻഎൽ 120 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഡയറക്ട് റിക്രൂട്ട്‌മെന്റിലൂടെ ജോലി നേടാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇതു സംബന്ധിച്ച പ്രാഥമിക വിജ്ഞാപനം ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്. അപേക്ഷാ ലിങ്കിനായി bsnl.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാമെന്ന് ടെലികോം കമ്പനി അറിയിച്ചു.
ഒഴിവുകളുടെ വിവരങ്ങൾ (പ്രാഥമിക കണക്ക്)
കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് എസ്.സി/എസ്.ടി/ഒബിസി/പിഡബ്ല്യുബിഡി/മുൻ സൈനികർ തുടങ്ങിയ വിഭാഗക്കാർക്ക് സംവരണം ബാധകമായിരിക്കും. 24,900 രൂപ മുതൽ 50,500 രൂപ വരെയാണ് ശമ്പളം. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 30 വയസ്സും ആണ്. എഴുത്തുപരീക്ഷ (കമ്പ്യൂട്ടർ അധിഷ്ഠിത - മൾട്ടിപ്പിൾ ചോയ്‌സ് ഒബ്ജക്റ്റീവ് ടൈപ്പ് ടെസ്റ്റ്) വഴിയായിരിക്കും നിയമന നടപടികൾ.
യോഗ്യത
1. ടെലികോം തസ്തികകൾക്ക്:
താഴെപ്പറയുന്ന ഏതെങ്കിലും വിഷയങ്ങളിൽ റെഗുലർ ഫുൾടൈം അടിസ്ഥാനത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ എഞ്ചിനീയറിംഗ് ബിരുദം / ടെക്നോളജി ബിരുദം അല്ലെങ്കിൽ തത്തുല്യമായ എഞ്ചിനീയറിംഗ് ബിരുദം:
2. ഫിനാൻസ് തസ്തികകൾക്ക്:
ഉദ്യോഗാർത്ഥിക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ) അല്ലെങ്കിൽ കോസ്റ്റ് ആൻഡ് മാനേജ്മെൻ്റ് അക്കൗണ്ടൻസി (സിഎംഎ) യോഗ്യതകൾ ഉണ്ടായിരിക്കണം.
പ്രധാന അറിയിപ്പ്
അപേക്ഷ സമർപ്പിക്കേണ്ട തീയതി, പരീക്ഷയുടെ ഘടന, പരീക്ഷാ ഫീസ്, ഓൺലൈൻ രജിസ്ട്രേഷനുള്ള ലിങ്ക്, പരീക്ഷാ തീയതി തുടങ്ങിയ വിവരങ്ങൾ ബിഎസ്എൻഎല്ലിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.bsnl.co.in ലും http://www.externalexam.bsnl.co.in ലും പ്രസിദ്ധീകരിക്കുന്നതാണ്. രജിസ്ട്രേഷൻ, പരീക്ഷാ ഷെഡ്യൂൾ, പരീക്ഷാ ഫീസ്, മറ്റ് വിവരങ്ങൾ എന്നിവയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികൾ ബിഎസ്എൻഎൽ വെബ്സൈറ്റ് സ്ഥിരമായി പരിശോധിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.