സാങ്കേതിക ശാസ്ത്ര സർവകലാശാല: ബിടെക് പരീക്ഷാഫലം

By Web TeamFirst Published Aug 5, 2021, 2:48 PM IST
Highlights

23 ബ്രാഞ്ചുകളിലായി 28,424 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 14,743 പേർ വിജയിച്ചു.

തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 53.40 ശതമാനമാണ് വിജയം. മുൻവർഷങ്ങളെക്കാൾ ഉയർന്ന വിജയ ശതമാനമാണ് ഈ വർഷം. 23 ബ്രാഞ്ചുകളിലായി 28,424 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 14,743 പേർ വിജയിച്ചു.

ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് വിജയം കൂടുതൽ. പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. വിജയ ശതമാനം 65.57.പരീക്ഷ എഴുതിയ 11,186 പെൺകുട്ടികളിൽ 7335 പേരും വിജയിച്ചു. ആൺകുട്ടികളുടെ വിജയശതമാനം 42.97 ശതമാനമാണ്. വിജയിച്ച 14,743 പേരിൽ 3008 വിദ്യാർഥികൾ (20.4 ശതമാനം) ബി.ടെക്. ഓണേഴ്സ് ബിരുദത്തിന് അർഹരായി.


മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!