സിമെറ്റിൽ സീനിയർ ലക്ചറർ ഒഴിവുകൾ; എം.എസ്‌സി നഴ്‌സിംഗ് യോഗ്യത; ഓൺലൈൻ അപേക്ഷ ഓ​ഗസ്റ്റ് 23 വരെ

Web Desk   | Asianet News
Published : Aug 05, 2021, 10:31 AM IST
സിമെറ്റിൽ സീനിയർ ലക്ചറർ ഒഴിവുകൾ; എം.എസ്‌സി നഴ്‌സിംഗ് യോഗ്യത; ഓൺലൈൻ അപേക്ഷ ഓ​ഗസ്റ്റ് 23 വരെ

Synopsis

ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. എം.എസ്‌സി നഴ്‌സിംഗ് ആണ് യോഗ്യത. നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ  ഉണ്ടാവണം. ശമ്പളം 21,600 രൂപ. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.  

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളായ സിമെറ്റ് മുട്ടത്തറ  (തിരുവനന്തപുരം ജില്ല - 0471-2300660), ഉദുമ (കാസർകോട് ജില്ല - 0467-2233935) പള്ളുരുത്തി (എറണാകുളം ജില്ല - 0484-2231530), മലമ്പുഴ (പാലക്കാട് ജില്ല- 0491-2815333) എന്നിവിടങ്ങളിൽ സീനിയർ ലക്ചറർ  (നഴ്‌സിംഗ്) തസ്തികയിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. എം.എസ്‌സി നഴ്‌സിംഗ് ആണ് യോഗ്യത. നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ  ഉണ്ടാവണം. ശമ്പളം 21,600 രൂപ. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.  

https://simet.kerala.gov.in ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി  candidate login വഴി ഓൺലൈനായി ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. ഇന്റർവ്യൂവിന് വരുന്ന ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, ജനന തീയതി, സ്വഭാവം, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, കെ.എൻ.എം.സി രജിസ്‌ട്രേഷൻ (ജി.എൻ.എം പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് / ബി.എസ്.സി നഴ്‌സിംഗ്), അഡീഷണൽ  ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ (എം.എസ്.സി നഴ്‌സിംഗ്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ഒരു പകർപ്പും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.simet.in ലഭിക്കും. ഫോൺ: 0471-2302400.


മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍