മാസം അരലക്ഷം രൂപ ശമ്പളം; അവസരം എംബിഎക്കാർക്ക്, വിശദ വിവരങ്ങൾ ഇതാ

Published : Mar 09, 2025, 07:34 PM IST
മാസം അരലക്ഷം രൂപ ശമ്പളം; അവസരം എംബിഎക്കാർക്ക്, വിശദ വിവരങ്ങൾ ഇതാ

Synopsis

ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച് 21 ദിവസത്തിനുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. 

എംബിഎക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ് ) പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ബിഐഎസിന്റെ സതേണ്‍ റീജിയണല്‍ ഓഫീസിലേക്കാണ് നിയമനം. നിലവില്‍ ഒരു ഒഴിവ് മാത്രമാണുള്ളത്. കര്‍ണാടകയിലെ ഹുബ്ലി ബ്രാഞ്ച് ഓഫീസിലായിരിക്കും നിയമനം. 

ആറ് മാസത്തേക്കായിരിക്കും നിയമനം. കാലാവധി കഴിഞ്ഞ് കരാർ കാലയളവ് നീട്ടാനുള്ള അധികാരം ബിഐഎസിന് മാത്രമാണ്. കരാർ നിയമനമാണെങ്കിലും പ്രതിമാസം 50,000 രൂപയാണ് ശമ്പളം. ഫെബ്രുവരി 24 നാണ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച് 21 ദിവസത്തിനുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. എഴുത്ത് പരീക്ഷ, സാങ്കേതിക, പ്രായോഗിക വിലയിരുത്തലുകളിലെ പ്രകടനം, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. 

യോഗ്യത ഉൾപ്പെടെ അപേക്ഷയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുക. അപേക്ഷകർക്ക് മാസ് കമ്മ്യൂണിക്കേഷനില്‍ എംബിഎ (മാര്‍ക്കറ്റിംഗ്) അല്ലെങ്കില്‍ തത്തുല്യ ബിരുദം അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്‌സ് (എംഎസ്ഡബ്ല്യു) ഉണ്ടായിരിക്കണം. കേന്ദ്ര സര്‍ക്കാര്‍ / സംസ്ഥാന സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങള്‍ / സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ മാര്‍ക്കറ്റിംഗിലും മാസ് കമ്മ്യൂണിക്കേഷനിലും രണ്ട് വര്‍ഷത്തെ പരിചയവും ആവശ്യമാണ്. ഉദ്യോഗാർത്ഥികൾ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. 

READ MORE: സംസ്കൃത സർവ്വകലാശാലയിൽ എഡിറ്റർ കം വീഡിയോഗ്രാഫർ ഒഴിവ്

PREV
Read more Articles on
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു