ഭാരത് ബന്ദ്: നാളത്തെ സിഎ പരീക്ഷയും സെന്‍ററും മാറ്റി

Web Desk   | Asianet News
Published : Dec 07, 2020, 08:08 PM IST
ഭാരത് ബന്ദ്: നാളത്തെ സിഎ പരീക്ഷയും സെന്‍ററും മാറ്റി

Synopsis

തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ 10,12,13,14 തീയതികളില്‍ പരീക്ഷ നടക്കേണ്ടിയിരുന്ന സെന്‍ററുകളിലും മാറ്റം വരുത്തി

കൊച്ചി: ഡിസംബര്‍ എട്ടിന് അഖിലേന്ത്യ തലത്തില്‍ നടത്താനിരുന്ന സിഎ ഫൗണ്ടഷേന്‍ പരീക്ഷ ഭാരത ബന്ദിനെ തുടര്‍ന്ന് ഡിസംബര്‍ 13 ലേക്ക് മാറ്റിയതായി ഐസിഎഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു എബ്രാഹം കള്ളിവയലിലും എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ റോയി വര്‍ഗീസും അറിയിച്ചു.

തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ 10,12,13,14 തീയതികളില്‍ പരീക്ഷ നടക്കേണ്ടിയിരുന്ന സെന്‍ററുകളിലും മാറ്റം വരുത്തി. എറണാകുളം ചിന്മയ വിദ്യാപീഠം, വടുതല ചിന്‍മയ സ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലെ പരീക്ഷ സെന്‍റര്‍ കളമശേരി ആല്‍ബര്‍ട്യന്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലേക്കും കാരണക്കോടം സെന്‍റ് ജൂഡ് സ്‌കൂള്‍, ആലുവ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ പരീക്ഷ ആലുവ സെന്റ് ഫ്രാന്‍സീസ് ഗേള്‍സ് സ്‌കൂളിലേക്കും മാറ്റി.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു