എന്‍.എച്ച്.എമ്മിന്റെ കീഴില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു; അപേക്ഷ ഇന്ന് വൈകിട്ട് അഞ്ചിനകം

Web Desk   | Asianet News
Published : Dec 07, 2020, 01:09 PM IST
എന്‍.എച്ച്.എമ്മിന്റെ കീഴില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു; അപേക്ഷ ഇന്ന് വൈകിട്ട് അഞ്ചിനകം

Synopsis

എം.എസ്.സി നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്/ ജി.എന്‍.എം യോഗ്യതയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 


പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍/കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് എന്‍.എച്ച്.എമ്മിന്റെ കീഴില്‍ സ്റ്റാഫ് നഴ്‌സുമാരുടെ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്/ ജി.എന്‍.എം യോഗ്യതയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 40. പ്രവര്‍ത്തി പരിചയം അഭികാമ്യം. പാലക്കാട് ജില്ലക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.

താല്പര്യമുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ ആശുപത്രിയുടെ hrdistricthospitalpkd@gmail.com എന്ന ഈ മെയിലില്‍ ഡിസംബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍ 0491 2533327.


 

PREV
click me!

Recommended Stories

ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പ്രവേശന പരീക്ഷ മെയ്‌ 12ന്
ഐസിഎസ്ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്ത്, ഫലം പരിശോധിക്കാനുളള വെബ്സൈറ്റുകൾ ഇവയാണ്