CA result 2022 : സിഎ ഫൈനൽ റിസൾട്ട് ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും; വിശദാംശങ്ങൾ ഇവയാണ്

Published : Jul 15, 2022, 10:08 AM ISTUpdated : Jul 15, 2022, 10:58 AM IST
 CA result 2022 : സിഎ ഫൈനൽ റിസൾട്ട് ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും; വിശദാംശങ്ങൾ ഇവയാണ്

Synopsis

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, സിഎ ഫൈനൽ റിസൽട്ട് ഇന്ന് ജൂലൈ 15 ന് പ്രഖ്യാപിച്ചേക്കും. 

ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (Institute of Chartered Accountants of India), സിഎ ഫൈനൽ റിസൽട്ട് (CA Final Result 2022) ഇന്ന് ജൂലൈ 15 ന് പ്രഖ്യാപിച്ചേക്കും. ജൂലൈ 15 നോ ജൂലൈ 16 നോ പ്രഖ്യാപിച്ചേക്കുമെന്ന് ഔദ്യോ​ഗിക അറിയിപ്പിൽ പറയുന്നു.  അറിയിപ്പ് അനുസരിച്ച് ഉച്ചക്ക് 12 മണിക്ക് ഫലപ്രഖ്യാപനം നടത്താനാണ് സാധ്യത. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൻ വിദ്യാർത്ഥികൾക്ക് അവരുടെ ICAI CA ഫല സ്‌കോറുകൾ ഔദ്യോഗിക വെബ്‌സൈറ്റായ  icai.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും. 

UPSC Recruitment 2022 : യുപിഎസ്‍സി റിക്രൂട്ട്മെന്റ്; ഓപ്പറേഷൻസ് ഓഫീസർ, അസിസ്റ്റന്റ് എഡിറ്റർ ഒഴിവുകള്‍

മെയ് 14 മുതൽ 30 വരെയാണ് സിഎ പരീക്ഷ നടത്തിയത്.  രജിസ്ട്രേഷൻ നമ്പറോ പിൻ നമ്പറോ ഉപയോ​ഗിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ CA ഫൈനൽ ഫലം 2022 ഓൺലൈനിൽ പരിശോധിക്കാം. CA ഫൈനൽ മെയ് റിസൾട്ട് 2022 പുറത്തുവിട്ടതിന് ശേഷം, മെറിറ്റ് ലിസ്റ്റ്  പുറത്തിറക്കാനും സാധ്യതയുണ്ട്. റിലീസ് ചെയ്‌താൽ, ഈ ലിസ്റ്റിൽ 2022-ലെ CA ടോപ്പർമാരുടെ പേരുകൾ ഉണ്ടായിരിക്കും. അതേ സമയം കൃത്യമായ സമയവും തീയതിയും സംബന്ധിച്ച സ്ഥിരീകരണം അധികൃതരിൽ നിന്ന് ലഭിച്ചിട്ടില്ല. 
 

PREV
click me!

Recommended Stories

മെക്കാനിക്കൽ എൻജിനിയറിം​ഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; രജിസ്‌ട്രേഷൻ ആരംഭിച്ചു