കാലിക്കറ്റ് ബിരുദ പ്രവേശനം: കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആ​ഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണം

By Web TeamFirst Published Aug 9, 2021, 11:05 AM IST
Highlights

കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിക്കേണ്ടവർ അവര്‍ തിരഞ്ഞെടുക്കുന്ന 20 കോളജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളജുകളിലെ അര്‍ഹമായ കമ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. 

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ കമ്യൂണിറ്റി ക്വാട്ടയിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്നവർ ഇക്കാര്യം രജിസ്ട്രേഷൻ സമയത്ത് പ്രത്യേകം രേഖപ്പെടുത്തണം. കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിക്കേണ്ടവർ അവര്‍ തിരഞ്ഞെടുക്കുന്ന 20 കോളജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളജുകളിലെ അര്‍ഹമായ കമ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഈ 20 കോളജുകളിൽ തങ്ങൾ ഉൾപ്പെടുന്ന കമ്യൂണിറ്റി കോളജുകൾ കൂടിയുണ്ടെന്ന് വിദ്യാർത്ഥികൾ ഉറപ്പാക്കണം. ഓരോ കമ്മ്യൂണിറ്റിക്കും അര്‍ഹമായ കോളജുകളുടെ പട്ടിക വെബ്‌സൈറ്റിലുണ്ട്. https://admission.uoc.ac.in

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!