ബിരുദ രജിസ്ട്രേഷന് ഒ.ടി.പി. നിര്‍ബന്ധം: പരീക്ഷാ വിവരങ്ങളടക്കമുള്ള കാലിക്കറ്റ്‌ സര്‍വകലാശാല വാർത്തകൾ

By Web TeamFirst Published Aug 6, 2021, 1:01 PM IST
Highlights

കാലിക്കറ്റ് സര്‍വകലാശാല സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ 13-ന് മുമ്പായി യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. 

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലേക്കായി നടത്താനിരിക്കുന്ന ബിരുദ പ്രവേശനത്തിന് ഒ.ടി.പി. നിര്‍ബന്ധം. പ്രവേശന പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്വന്തം മൊബൈല്‍ നമ്പറോ രക്ഷിതാക്കളുടെ നമ്പറോ നല്‍കണം. ഇതിലേക്ക് വരുന്ന ഒ.ടി.പി. നല്‍കിയാല്‍ മാത്രമേ ക്യാപ് ഐഡിയും പാസ് വേഡും ലഭിക്കൂ. ഒരു മൊബൈല്‍ നമ്പറില്‍ ഒരു വിദ്യാര്‍ഥിക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. മൊബൈല്‍ നമ്പര്‍ തെറ്റുകയോ മറ്റാരുടേതെങ്കിലും ഉപയോഗിക്കുകയോ ചെയ്യുന്നത് രജിസ്ട്രേഷനെ ബാധിക്കാനിടയുണ്ടെന്ന് പ്രവേശന ഡയറക്‌ട്രേറ്റ് അറിയിച്ചു.

പരീക്ഷാ ഫലം- സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, എം.എസ് സി. ജനറല്‍ ബയോടെക്‌നോളജി ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ- 2018, 2019 ബാച്ച് മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫാഷന്‍ ടെക്‌നോളജി നവംബര്‍ 2019, 2020 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 16-ന് തുടങ്ങും. അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 9-ന് തുടങ്ങും.

സെക്യൂരിറ്റി ഓഫീസര്‍ കരാര്‍ നിയമനം- കാലിക്കറ്റ് സര്‍വകലാശാല സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ 13-ന് മുമ്പായി യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും മറ്റു നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!