കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ ബി.കോം റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

By Web TeamFirst Published Dec 3, 2022, 3:51 PM IST
Highlights

ഒന്നാം സെമസ്റ്റര്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 15, 16 തീയതികളില്‍ നടക്കും.
 

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 2022 ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നടത്തിയ നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 1 മുതല്‍ 8 വരെ കോഴിക്കോട്, തൃശൂര്‍ ലോ-കോളേജുകളില്‍ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ-കോളേജുകളില്‍ ഇംഗ്ലീഷ് ഒഴികെയുള്ള ക്ലാസ്സുകള്‍ ഉണ്ടായിരിക്കില്ല.         

പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 15, 16 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം
അവസാന വര്‍ഷ ബി.കോം. സപ്തംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 12 വരെ അപേക്ഷിക്കാം.

 

click me!