സിഎം അറ്റ് ക്യാംപസ്: വിദ്യാർത്ഥികളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ച് കാലിക്കറ്റ്‌ സർവകലാശാല

Web Desk   | Asianet News
Published : Jan 30, 2021, 09:54 AM IST
സിഎം അറ്റ് ക്യാംപസ്: വിദ്യാർത്ഥികളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ച് കാലിക്കറ്റ്‌ സർവകലാശാല

Synopsis

വിദ്യാർത്ഥികൾക്ക് http://events.uoc.ac.in/studentsmeet/ എന്ന ലിങ്ക് വഴി നിർദേശങ്ങൾ സമർപ്പിക്കാം. ആയിരം വാക്കിൽ കവിയാതെ നിർദേശങ്ങൾ സമർപ്പിക്കാം.   


തേഞ്ഞിപ്പലം: സി.എം അറ്റ് ക്യാംപസ് പരിപാടിയുടെ ഭാഗമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലക്കാവിശ്യമായ നിർദേശങ്ങളും ആശയങ്ങളും സമർപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം. മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ സമർപ്പിക്കാനാണ് വിദ്യാർത്ഥികളിൽ നിന്ന് സർവകലാശാല നിർദേശങ്ങൾ ക്ഷണിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് http://events.uoc.ac.in/studentsmeet/ എന്ന ലിങ്ക് വഴി നിർദേശങ്ങൾ സമർപ്പിക്കാം. ആയിരം വാക്കിൽ കവിയാതെ നിർദേശങ്ങൾ സമർപ്പിക്കാം. 

ഫെബ്രുവരി 11 നാണ് മുഖ്യമന്ത്രിയുടെ പരിപാടി സർവകലാശാലയിൽ നിശ്ചയിച്ചിട്ടുള്ളത്. കാലിക്കറ്റ് സർവകലാശാല‌, മലയാള സർവകലാശാല, കാർഷിക സർവകലാശാല, കലാ മണ്ഡലം എന്നിവിടങ്ങളിൽ നിന്നായി അതത് സ്ഥാപന അധികാരികൾ നിർദേശിക്കുന്ന വ്യത്യസ്ത മേഖലകളിലെ 200 വിദ്യാർത്ഥി പ്രതിഭകൾക്കാണ് മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിക്കുക. രജിസ്റ്റ്ട്രേഷൻ നടത്തുന്ന വിദ്യാർത്ഥികൾക്ക് സംവാദം കാണാനുള്ള ലിങ്ക് ലഭ്യമാക്കുമെന്നും സർവകലാശാല വ്യക്തമാക്കി.

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം