എംഎഡ് റാങ്ക്‌ ലിസ്റ്റ് 22ന്, സ്പെഷ്യൽ പരീക്ഷ: ഇന്നത്തെ സർവകലാശാല വാർത്തകൾ

Published : Sep 21, 2021, 09:25 AM IST
എംഎഡ് റാങ്ക്‌ ലിസ്റ്റ് 22ന്, സ്പെഷ്യൽ പരീക്ഷ: ഇന്നത്തെ സർവകലാശാല വാർത്തകൾ

Synopsis

കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് 22-ന് പ്രസിദ്ധീകരിക്കും. 

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് 22-ന് പ്രസിദ്ധീകരിക്കും. ജനറല്‍ മെറിറ്റിലേക്ക് 27-നും സംവരണ വിഭാഗത്തിലേക്ക് 28-നും മാനേജ്‌മെന്റ് എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലേക്ക് 29-നും പ്രവേശനം നടത്തും. അപേക്ഷകരോ അവരുടെ പ്രതിനിധികളോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം 11 മണിക്കു മുമ്പായി സര്‍വകലാശാലാ വിഭാഗങ്ങളില്‍/കോളജുകളില്‍ ഹാജരാകണം. റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനമായതിനാല്‍ വൈകി വരുന്നവര്‍ക്ക് പ്രവേശനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ലിസ്റ്റ് പ്രവേശന വെബ്‌സൈറ്റില്‍ ലഭ്യമാകും. (https://admission.uoc.ac.in), ഫോണ്‍ : 0494 2407016, 017.

ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള വടകര ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 28-ന് രാവിലെ 9.45-ന് സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റും വിവരങ്ങളും വെബ്‌സൈറ്റില്‍ http://uoc.ac.in


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ