കണ്ണൂർ സർവകലാശാല ബിരുദ പ്രവേശന മൂന്നാംഘട്ട അലോട്ട്മെന്‍റ് നിർദ്ദേശങ്ങൾ: നാലാം അലോട്ട്മെന്റ് 23ന്

By Web TeamFirst Published Sep 20, 2021, 9:12 PM IST
Highlights

അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത്  അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും മൂന്നാം അലോട്ട്മെന്‍റിൽ ആദ്യമായി (First time) അലോട്ട്മെന്‍റ്   ലഭിച്ചവർ സെപ്റ്റംബർ 22 ന് അകം  SBI e-pay വഴി  അഡ്മിഷന്‍ ഫീസ്  നിർബന്ധമായും അടക്കേണ്ടതാണ്. 

കണ്ണൂർ: ഈ അധ്യയന വർഷത്തെ കണ്ണൂർ സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്‍റ്  http://www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത്  അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും മൂന്നാം അലോട്ട്മെന്‍റിൽ ആദ്യമായി (First time) അലോട്ട്മെന്‍റ്   ലഭിച്ചവർ സെപ്റ്റംബർ 22 ന് അകം  SBI e-pay വഴി  അഡ്മിഷന്‍ ഫീസ്  നിർബന്ധമായും അടക്കേണ്ടതാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 

ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന്  830/- രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്. ഒന്ന്,രണ്ട് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല.അലോട്ട്മെന്‍റ്  ലഭിച്ചവർ  Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ്  ഫീസടയ്ക്കേണ്ടത്. ഫീസടച്ചവർ  ലോഗിന്‍ ചെയ്ത്  അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ അവരുടെ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന്   ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് E PAY വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്.  

ഇപ്രകാരം അലോട്മെന്റിൽ നിന്നും പുറത്താകുന്നവരെ യാതൊരുകാരണവശാലും അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് ലഭിച്ചവർ  തങ്ങൾക്കു ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടക്കേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് അടച്ച ശേഷം അവരുടെ ഹയർ ഓപ്‌ഷനുകൾ 22.09.2021ന് 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്‌ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിച്ചു കൊടുക്കുന്നതല്ല. ഹയർ ഓപ്‌ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റിൽ ആ ഓപ്‌ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്‍റ്  നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ് .

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!