സോഷ്യോളജി അസി. പ്രൊഫസര്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകളിലേക്ക്...

By Web TeamFirst Published Nov 23, 2022, 9:25 AM IST
Highlights

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ വയനാട്ടിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ വയനാട്ടിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുള്ള എല്‍.സി/എ.ഐ. ഒ.ബി.സി. സംവരണ വിഭാഗത്തിലേക്കുള്ള പാനല്‍ തയ്യാറാക്കുന്നതിന് പുനര്‍വിജ്ഞാപന പ്രകാരവും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി 30-നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹിന്ദി - പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി പാര്‍ട്ട് ടൈം, ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേര്‍ഷ്യല്‍ ആന്റ് സ്‌പോക്കണ്‍ ഹിന്ദി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 115 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. താല്‍പര്യമുള്ളവര്‍ 28-നകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7252.       

'കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍' ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ 'കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍' എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 2-ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് സെമിനാര്‍. മുന്‍ എം.പി. എസ്. രാമചന്ദ്രന്‍പിള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 26-ന് മുമ്പായി emschair@uoc.ac.in എന്ന ഇ-മെയിലിലൂടെ രജിസ്റ്റര്‍ ചെയ്യണം.

കൊച്ചിയിൽ ലോറിയിലേക്ക് കാറിടിച്ചു, ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്; കാറിലുണ്ടായിരുന്നത് മലപ്പുറം സ്വദേശികൾ
 

click me!