കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പരീക്ഷ അപേക്ഷ, പരീക്ഷ ഫലം മറ്റ് വാര്‍ത്തകളും

Published : Feb 16, 2023, 10:00 AM IST
കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പരീക്ഷ അപേക്ഷ, പരീക്ഷ ഫലം മറ്റ് വാര്‍ത്തകളും

Synopsis

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.       

പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.     

പരീക്ഷാ ഫലം
ആറാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 4 വരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ
എസ്.ഡി.ഇ., എം.എ. അറബിക് ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും മെയ് 2021 ഒന്നാം വര്‍ഷ പരീക്ഷയുടെയും കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ 20 മുതല്‍ 25 വരെ സര്‍വകലാശാലാ സി.എച്ച്. ചെയറില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് ശില്‍പശാല
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പ്, സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് ശില്‍പശാല നടത്തുന്നു. കോളേജ്, സര്‍വകലാശാലാ, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി ഹോമിഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എജുക്കേഷന്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫണ്ടമെന്റല്‍ റിസര്‍ച്ച് മുംബൈ എന്നിവയുമായി സഹകരിച്ച് 24, 25 തീയതികളിലാണ് പരിപാടി. സര്‍വകലാശാലാ ആര്യഭട്ടാ ഹാളില്‍ നടക്കുന്ന പരിപാടി 24-ന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ ഫലം, പരീക്ഷാ രജിസ്‌ട്രേഷന്‍, റദ്ദാക്കിയ പരീക്ഷകളേതൊക്കെ?
 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!