കാലിക്കറ്റ് സർവ്വകലാശാല വാർത്തകൾ: എം.എ. ജേണലിസം സ്‌പോര്‍ട്‌സ് ക്വാട്ട, പുനര്‍മൂല്യനിര്‍ണയ ഫലം

By Web TeamFirst Published Sep 6, 2022, 4:51 PM IST
Highlights

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തില്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ കോഴ്‌സില്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ ഒഴിവുണ്ട്. 

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തില്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ കോഴ്‌സില്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 12-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം.

പുനര്‍മൂല്യനിര്‍ണയ ഫലം
എം.എ. സോഷ്യോളജി രണ്ടാം സെമസ്റ്റര്‍ മെയ് 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററിയായി അപേക്ഷിച്ചവരില്‍ മാര്‍ക്കില്‍ വ്യത്യാസം വന്നവര്‍ റിസള്‍ട്ട് പകര്‍പ്പ്, ഗ്രേഡ്കാര്‍ഡ് എന്നിവ സഹിതം പരീക്ഷാഭവനിലെ ബന്ധപ്പെട്ട സെക്ഷനെ സമീപിക്കണം.
ഒന്നാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍.    

പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2021, രണ്ടാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ്, ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. എം.എഡ്. രണ്ടാം സെമസ്റ്റര്‍ ജൂലായ് 2021, മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് 20 വരെ അപേക്ഷിക്കാം.

എന്യൂമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്‌ളിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന് ഹയര്‍സെക്കന്ററി/തത്തുല്യ യോഗ്യതയുളളവരും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുളളവരും അതുപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനമുളളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം. 

സെപ്തംബര്‍ 12ന് രാവിലെ 10 മണിക്ക് വടകര താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, തോടന്നൂര്‍ ബ്ലോക്ക് ഓഫീസ് ട്രൈസം ഹാള്‍, ബാലുശ്ശേരി പഞ്ചായത്ത് ഹാള്‍, മേലടി ബ്‌ളോക്ക് ഓഫീസ് ഹാള്‍, രാമനാട്ടുകര മുന്‍സിപ്പാലിറ്റി ഹാള്‍, കൊടുവളളി ബ്‌ളോക്ക് ഓഫീസ് ഹാള്‍. സെപ്തംബര്‍ 13ന് രാവിലെ 10 മണിക്ക് നാദാപുരം പഞ്ചായത്ത് ഹാള്‍, പേരാമ്പ്ര ബ്‌ളോക്ക് ഓഫീസ് ഹാള്‍, കൊയിലാണ്ടി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍, കുന്നമംഗലം ബ്‌ളോക്ക് ഓഫീസ് ഹാള്‍, ചേളന്നൂര്‍ ബ്‌ളോക്ക് ഓഫീസ് ഹാള്‍, സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736381700.
 

click me!