19 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാം, ഇപ്പോള്‍തന്നെ അപേക്ഷിക്കാം

Published : Nov 21, 2023, 09:37 AM IST
19 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാം, ഇപ്പോള്‍തന്നെ അപേക്ഷിക്കാം

Synopsis

താത്പര്യമുള്ളവര്‍ ഡിസംബര്‍ 5നകം അപേക്ഷിക്കണം.

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് ഹ്യുമാനിറ്റീസില്‍ സ്കോളര്‍ഷിപ്പോടെ പിഎച്ച്ഡി ചെയ്യാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 5നകം അപേക്ഷിക്കണം. ഇന്ത്യയിലെ പ്രൈമറി സ്കൂളുകളിൽ ഇംഗ്ലീഷിന്റെ ബഹുഭാഷാ അദ്ധ്യാപനവും പഠനവും എന്ന വിഷയത്തിലാണ് ഗവേഷണം.

ഫാക്കല്‍റ്റി ഓഫ് മോഡേണ്‍ ആന്‍റ് മെഡീവല്‍ ലാംഗ്വേജ് ആന്‍റ് ലിംഗ്വിസ്റ്റിക്സ് വിഭാഗത്തിലെ ഗവേഷണത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഇന്ത്യയിലെ പോലെ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരുള്ള ക്ലാസ് മുറികളില്‍ ഒന്നിലധികം ഭാഷ ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് ഗവേഷണം നടത്തേണ്ടത്. "ഇന്ത്യയിലെ പ്രൈമറി സ്കൂളുകളിൽ ഇംഗ്ലീഷിന്റെ ബഹുഭാഷാ അദ്ധ്യാപനം, പഠനം, വിലയിരുത്തൽ" എന്ന പ്രോജക്ടിലുള്ള താത്പര്യം വ്യക്തമായി പ്രകടിപ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഴിയണം.  

കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പ്രൊഫസർ ഇയാന്തി സിംപ്ലി, ബ്രിട്ടീഷ് കൗൺസിൽ യുകെയിലെ സഹ-സൂപ്പർവൈസർ എമി ലൈറ്റ്ഫൂട്ട്, ഇന്ത്യയിലെ ബ്രിട്ടീഷ് കൗൺസിലിലെ ഡോ ദേബഞ്ജൻ ചക്രബർത്തി എന്നിവരാണ് മേല്‍നോട്ടം വഹിക്കുക. ഓപ്പൺ- ഓക്സ്ഫോർഡ്- കേംബ്രിഡ്ജ് എഎച്ച്ആർസി ഡോക്ടറൽ ട്രെയിനിംഗ് പാർട്ണർഷിപ്പാണ് ഗവേഷണത്തിനുള്ള ധനസഹായം നൽകുന്നത്. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വര്‍ഷത്തില്‍ 19,17,200 രൂപ (18622 പൗണ്ട് സ്റ്റൈപ്പൻഡും 550 പൗണ്ട് സിഡിഎ അലവൻസും) ഗ്രാന്‍റ് ലഭിക്കും. കൂടാതെ ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന ഫീൽഡ് റിസര്‍ച്ചിന് പ്രത്യേക ഫണ്ട് അനുവദിക്കും. 2024 ഒക്ടോബറില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ക്ക് jobs.cam.ac.uk/job/43145/ വഴി ഡിസംബർ 5 നകം അപേക്ഷ സമർപ്പിക്കാവുന്നതാണ്. എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നും യോഗ്യതകള്‍ എന്തെല്ലാമാണെന്നും ഈ വെബ്സൈറ്റിലൂടെ വിശദമായി അറിയാം. സാമ്പത്തിക സഹായം തേടുന്നവർ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ "ഫണ്ടിംഗ്" എന്നതിന് കീഴിലുള്ള എഎച്ച്ആര്‍സി (AHRC) വിഭാഗവും പൂരിപ്പിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു