കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ: അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം

Web Desk   | Asianet News
Published : Mar 30, 2021, 03:34 PM IST
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ: അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം

Synopsis

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോമിന്റെ മാതൃക എന്നിവ സംബന്ധിച്ച വിവരങ്ങൾ www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in  എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. 

അപേക്ഷയോടൊപ്പം വകുപ്പുമേധാവി നൽകിയ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റും സമർപ്പിക്കണം. അപേക്ഷ ഏപ്രിൽ 30 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷകൾ അഡിഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ അയയ്ക്കണം.
 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!