കുസാറ്റ് പ്രവേശനത്തിന് മാർച്ച്‌ 31വരെ സമയം; കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ

By Web TeamFirst Published Mar 11, 2021, 3:03 PM IST
Highlights

ജൂൺ 12, 13, 14 തീയതികളിൽ നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ വഴിയാണ് എംഫിൽ, പിഎച്ച്ഡി, ഡിപ്ലോമ ഒഴികെയുള്ള യുജി/പിജി കോഴ്സുകളിൽ പ്രവേശനം നടക്കുക. 

തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽഎൽബി (ത്രിവത്സരം), എൽഎൽഎം, എംഎ, എം.എസ്.സി, എംബിഎ, എംടെക്, എംവൊക്., എംഫിൽ., പിഎച്ച്ഡി, ബിടെക്., ഇന്റഗ്രേറ്റഡ് എം.എസ്.സി(പഞ്ചവത്സരം), ബികോം, ബിബിഎ, എൽഎൽബി., ബി.വൊക്., ഡിപ്ലോമ കോഴ്സുകളിലേക്കാണ് അവസരം. അപേക്ഷാഫോമുകൾക്കും വിശദ വിവരങ്ങൾക്കും https://admissions.cusat.ac.in. സന്ദർശിക്കുക.

ജൂൺ 12, 13, 14 തീയതികളിൽ നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ വഴിയാണ് എംഫിൽ, പിഎച്ച്ഡി, ഡിപ്ലോമ ഒഴികെയുള്ള യുജി/പിജി കോഴ്സുകളിൽ പ്രവേശനം നടക്കുക. ഇതിനുള്ള രജിസ്ട്രേഷന് മാർച്ച് 31 വരെയാണ് സമയം. പിഴ അടച്ച് ഏപ്രിൽ 7വരെയും ഓൺലൈനായി ഏപ്രിൽ എട്ടുവരെയും അപേക്ഷിക്കാം.

എംബിഎ പ്രവേശനത്തിന് എഐസിടിഇ യുടെ സി.മാറ്റ്/കേരള കെ- മാറ്റ്/ഐ.ഐ.എം. കാറ്റ് വേണം. എംടെക് കോഴ്സിന് രജിസ്റ്റർ ചെയ്യാൻ ഏപ്രിൽ 21 വരെയാണ് സമയം. ഗേറ്റ് സ്കോർ ഉള്ളവർക്ക് മുൻഗണനയുണ്ട്. ഗേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.

click me!