സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമി, സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ (Diploma in Audio production) കോഴ്സിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനീയറിംഗ് , ആര്‍ജെ ട്രയിനിംഗ് , ഡബ്ബിംഗ് , പോഡ്കാസ്റ്റ് , വോയിസ് മോഡുലേഷൻ എന്നീ വിഷയങ്ങൾ ചേർന്നതാണ് ഈ കോഴ്സ്' . ഈ വിഷയങ്ങളിൽ പരിശീലനം നേടി, ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത ഡിപ്ലോമ നേടാം . കേരള മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം - കൊച്ചി സെൻ്ററുകളിൽ ആണ് ക്ലാസ് നടക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരവർക്ക് സൗകര്യപ്രദമായ സെൻ്ററിൽ ജോയിൻ ചെയ്യാം.

Add Asianetnews as a Preferred SourcegooglePreferred

 ഇരു സെൻ്ററുകളിലും പ്രവർത്തിക്കുന്ന അക്കാഡമിയുടെ റേഡിയോ കേരളയുടെ സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്സിൻ്റെ കാലാവധി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് ക്ലാസ് . പ്ലസ്ടു പാസ്സായിരിക്കണം എന്നതാണ് മിനിമം വിദ്യാഭ്യാസ യോഗ്യത . പ്രായപരിധി ഇല്ല . ഫീസ് 25000 രൂപ . അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2026 മാർച്ച് 14 . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: കൊച്ചി സെൻ്റർ : 7356751960 തിരുവനന്തപുരം സെൻ്റർ : 9744844522 കൂടുതൽ വിവരങ്ങൾ കേരള മീഡിയ അക്കാദമിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.