സിവിൽ, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി; ബി.ടെക് എൻ.ആർ.ഐ സീറ്റ് പ്രവേശനം

By Web TeamFirst Published Jul 29, 2021, 9:47 AM IST
Highlights

സിവിൽ, കംപ്യൂട്ടർ സയൻസ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിലാണു പ്രവേശനം. ഓഗസ്റ്റ് ഏഴു വരെ അപേക്ഷിക്കാം. 

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിക്കു കീഴിലുള്ള കാസർഗോഡ് എൻജിനീയറിഹ് കോളജിലേക്കും പൂജപ്പുര വനിതാ എൻജിനീയറിങ് കോളജിലേക്കും 2021-22 അധ്യയന വർഷത്തെ ബി.ടെക്. എൻ.ആർ.ഐ സീറ്റുകളിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. സിവിൽ, കംപ്യൂട്ടർ സയൻസ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിലാണു പ്രവേശനം. ഓഗസ്റ്റ് ഏഴു വരെ അപേക്ഷിക്കാം. 

കോഴ്‌സുകളെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചുമുള്ള വിവരങ്ങളും പ്രോസ്‌പെക്ടസ്സും www.lbt.ac.in(പൂജപ്പുര) www.lbscek.ac.in(കാസർഗോഡ്) എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04712343395, 9895983656(പൂജപ്പുര), 04994250290, 9496463548, (കാസർഗോഡ്) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്നു ഡയറക്ടർ അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!