വിദ്യാര്‍ത്ഥികള്‍ക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Published : Sep 29, 2020, 08:52 AM ISTUpdated : Sep 29, 2020, 08:54 AM IST
വിദ്യാര്‍ത്ഥികള്‍ക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Synopsis

ഒക്‌ടോബർ 31ന് മുമ്പ് ഓൺലൈൻ വഴി അപേക്ഷിക്കണം.

തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനം മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്‌സിന് തുടർപഠനം നടത്തുന്നവരുമായിരിക്കണം അപേക്ഷകർ.

http://www.scholarships.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒക്‌ടോബർ 31ന് മുമ്പ് ഓൺലൈൻ വഴി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in, ഇ-മെയിൽ: centralsectorscholarship@gmail.com. ഫോൺ: 9446096580, 9446780308, 04712306580.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു