ആയുർവേദ അധ്യാപക നിയമനം: ഇന്റർവ്യൂ അഞ്ചിന്

Web Desk   | Asianet News
Published : Sep 26, 2020, 04:28 PM IST
ആയുർവേദ അധ്യാപക നിയമനം: ഇന്റർവ്യൂ അഞ്ചിന്

Synopsis

 ആയുർവേദത്തിലെ ക്രിയാശരീരയിൽ ബിരുദാനന്തര ബിരുദവും എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം അഭിലഷണീയം.

എറണാകുളം: തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജിൽ ക്രിയാശരീര വകുപ്പിൽ ഒരു അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കരാർ കാലാവധി ഒരു വർഷമായിരിക്കും. ആയുർവേദത്തിലെ ക്രിയാശരീരയിൽ ബിരുദാനന്തര ബിരുദവും എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം അഭിലഷണീയം.

ഉദ്യോഗാർത്ഥികൾ ഒക്‌ടോബർ അഞ്ചിന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.


 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു