ഐ.എച്ച്.ആർ.ഡി യുടെ വിവിധ കോഴ്‌സുകൾ; അപേക്ഷകൾ ജൂലൈ 23 നകം

By Web TeamFirst Published Jul 9, 2021, 10:09 AM IST
Highlights

ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന് എസ്.എസ്.എൽ.സി പാസായിരിക്കണം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ) കോഴ്‌സിന് പ്ലസ് ടു കഴിഞ്ഞിരിക്കണം. 
 

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) വിവിധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകൾ 23 നകം നൽകണം. പോസ്റ്റ് ഗ്രജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്‌ളിക്കേഷൻസിന് (പി.ജി.ഡി.സി.എ)  ഡിഗ്രിയാണ് യോഗ്യത. ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന് എസ്.എസ്.എൽ.സി പാസായിരിക്കണം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ) കോഴ്‌സിന് പ്ലസ് ടു കഴിഞ്ഞിരിക്കണം. 

സർട്ടിഫിക്കേറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിന് (സി.സി.എൽ.ഐ.എസ്) എസ്.എസ്.എൽ.സി പാസാകണം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗിന് പ്ലസ് ടു പാസാകണം. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എൻജിനീയറിംഗ് കോഴ്‌സിന് (എ.ഡി.ബി.എം.ഇ) ഇലക്‌ട്രോണിക്‌സ്/ ആനുബന്ധ വിഷയങ്ങളിൽ ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം. ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് (ഡി.എൽ.എസ്സ്.എം) കോഴ്‌സിന് ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ കോഴ്‌സിന് എം.ടെക്/ബി.ടെക്/എം.എസ്‌സി പാസാകണം.

ഈ കോഴ്‌സുകളിൽ പഠിക്കുന്ന എസ്.സി/ എസ്.റ്റി, മറ്റ് പിന്നാക്ക വിദ്യാർത്ഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ട്. അപേക്ഷാ ഫോമും വിശദവിവരവും www.ihrd.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/ എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം അതത് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

click me!