നിഷിൽ ഡിഗ്രി കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; ഓൺലൈൻ അപേക്ഷ ഓ​ഗസ്റ്റ് 25 വരെ

Web Desk   | Asianet News
Published : Aug 12, 2021, 04:22 PM IST
നിഷിൽ ഡിഗ്രി കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; ഓൺലൈൻ അപേക്ഷ ഓ​ഗസ്റ്റ് 25 വരെ

Synopsis

ഇന്ത്യയിലെ അംഗീകൃത യൂണിവേഴ്സിറ്റി/ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്ലസ് ടു അല്ലെങ്കില്‍ ഇന്ത്യയിലെ യൂണിവേഴ്സിറ്റികള്‍ ഡിഗ്രി കോഴ്സിന് പരിഗണിക്കുന്ന തത്തുല്യമായ അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. 

തിരുവനന്തപുരം: ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായി നിഷ്-ല്‍ നടത്തുന്ന കേരള യൂണിവേഴ്സിറ്റി അംഗീകൃത ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (എച്ച്ഐ), ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (എച്ച്ഐ), ബാച്ചിലര്‍ ഓഫ് കൊമേഴ്സ് (എച്ച്ഐ) ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ആഗസ്റ്റ് 25. ഇന്ത്യയിലെ അംഗീകൃത യൂണിവേഴ്സിറ്റി/ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്ലസ് ടു അല്ലെങ്കില്‍ ഇന്ത്യയിലെ യൂണിവേഴ്സിറ്റികള്‍ ഡിഗ്രി കോഴ്സിന് പരിഗണിക്കുന്ന തത്തുല്യമായ അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.nish.ac,in,  admissions.nish.ac.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഹെല്‍പ് ഡെസ്ക് നമ്പര്‍:  0471-2944635.  


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍