ഡിസൈൻ ബിരുദം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

Web Desk   | Asianet News
Published : Dec 25, 2020, 09:56 AM IST
ഡിസൈൻ ബിരുദം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

Synopsis

പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വയസ്സിളവ് ലഭിക്കും. അപേക്ഷ ഫീസ് 2000 രൂപ.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ഡിസൈൻ ബിരുദ പ്രോഗ്രാമിന് (ബി.ഡെസ്) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ചവർ 29ന് ഉച്ചയ്ക്ക് 12 വരെ അപേക്ഷിക്കാം. 2000 ആഗസ്റ്റ് ഒന്നിന് മുമ്പ് ജനിച്ചവരാകരുത്. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വയസ്സിളവ് ലഭിക്കും. അപേക്ഷ ഫീസ് 2000 രൂപ. അഭിരുചി ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ 29ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ksid.ac.in. ഫോൺ: 0474 2719193.

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍